കോഴിക്കോട് : ചെക്യാട് പഞ്ചായത്തിലെ രണ്ടാം വാർഡിൽ യുഡിഎഫന് രണ്ട് സ്ഥാനാര്‍ഥികള്‍. വാർഡിൽ കോൺഗ്രസും ലീഗും നേർക്ക് നേർ ഏറ്റുമുട്ടുകയാണ്. പാർട്ടി ചിഹ്നത്തിലാണ് രണ്ട് സ്ഥാനാർഥികളുടെയും പോരാട്ടം. അതുകൊണ്ട് തന്നെ ഇരുവരുടെയും പോസ്റ്ററുകള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് വോട്ടര്‍മാര്‍.
കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി കെ പി കുമാരന്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നു. മുസ്‍ലിം ലീഗില്‍ കോമത്ത് ഹംസ കോണി അടയാളത്തിലുമാണ് മത്സരിക്കുന്നത്.
കോണ്‍ഗ്രസ് മത്സരിച്ച് ജയിക്കുന്ന വാര്‍ഡ് ഇത്തവണ വിട്ട് നല്കാന്‍ ലീഗ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഈ ആവശ്യം തള്ളി. ഇതോടെയാണ് കോമത്ത് ഹംസയെ മത്സരിപ്പിക്കാൻ ലീഗ് ഒരുങ്ങിയത്.അതേസമയം മത്സരം സൌഹൃദമാണെന്നാണ് ഇരു പാര്‍ട്ടി നേതാക്കളും പറയുന്നത്.
Post Your Comments