
മുൻമന്ത്രി എ പി അനിൽ കുമാറിന് എതിരായ ലൈംഗിക പീഡന പരാതിയിൽ പരാതിക്കാരി ഇന്ന് രഹസ്യ മൊഴി നൽകും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നൽകുക.
മുൻ മന്ത്രി എ പി അനിൽകുമാർ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രത്യേക അന്വേഷണ സംഘം നേരത്തെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് രഹസ്യമൊഴി നൽകാൻ അന്വേഷണ സംഘത്തിന്‍റെ നിർദേശ പ്രകാരം കോടതി ആവശ്യപ്പെട്ടത്.
Post Your Comments