തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ സംസ്ഥാന വ്യാപകമായി ഇ.ഡിയുടെ റെയ്‌ഡ് കര്‍ഷക പ്രക്ഷോഭത്തില്‍ ശ്രദ്ധ തിരിക്കാനും വാര്‍ത്തകള്‍ വഴി തിരിച്ചുവിടാനുമുള്ള ഹിന്ദുത്വ ഫാഷിസ്റ്റ് സര്‍ക്കാരിന്റെ നീക്കമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നസുറുദ്ദീന്‍ എളമരം. ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് നസുറുദ്ദീനടക്കമുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും പാര്‍ട്ടി കേന്ദ്രങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു.
‘ഇന്ന് രാവിലെ ദേശീയ നേതൃത്വത്തിന്റെ പല വീടുകളിലും ചില ആസ്ഥാനങ്ങളിലും റെയ്ഡ് നടന്നിട്ടുണ്ട്. ഇപ്പോള്‍ ദേശീയ തലത്തില്‍ വലിയൊരു പ്രക്ഷോഭം നടക്കുകയാണ്. കര്‍ഷകരുടെ പ്രക്ഷോഭത്തില്‍ കേന്ദ്രത്തിന് മുട്ടുമടക്കേണ്ടി വന്നിരിക്കുകയാണ്. അഭൂതപൂര്‍വ്വമായ ജനപിന്തുണയാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. അപ്പോള്‍ വാര്‍ത്തകള്‍ അവര്‍ക്ക് വഴി തിരിച്ചു വിടേണ്ടതുണ്ട്. അതിനാണ് ഈ റെയ്ഡ് നടക്കുന്നത്.
Read Also: തെറ്റായ ഭൂപടവുമായി വിക്കിപീഡിയ; നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് കേന്ദ്രം
ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഇന്ത്യയെ നടുക്കിയ ഒരു വലിയ കൊലപാതകം ഹാത്രാസില്‍ നടന്നത്. ആ കൊലപാതകത്തില്‍ അവിടുത്തെ യു.പി സര്‍ക്കാരിനെതിരെയും ബി.ജെ.പിക്കും ആര്‍.എസ്.എസിനും എതിരെയും ശക്തമായ പ്രതിഷേധം രൂപപ്പെട്ടു വന്ന സാഹചര്യത്തിലാണ് ഹാത്രാസ് സന്ദര്‍ശിക്കാന്‍ പോയ നാല് ചെറുപ്പക്കാരെ പിടിച്ചകത്താക്കി വാര്‍ത്തകള്‍ തിരിച്ചുവിടാന്‍ ശ്രമിച്ചത്. എപ്പോഴെല്ലാം ഭരണകൂടം പ്രതിസന്ധിയിലാകുന്നോ അപ്പോഴൊക്കെ ഇത്തരം കാര്യങ്ങള്‍ നടക്കാറുണ്ട്. എന്റെ വീട്ടില്‍ നിന്നും മകളും കുടുംബവും ഉപയോഗിക്കുന്ന ലാപ്‌ടോപ്പും പെന്‍ഡ്രൈവും എന്റെ ലൈബ്രറിയിലെയും ഇസ്‌ലാമിക പാഠശാലയില്‍ നിന്നുമുള്ള ചില പുസ്തകങ്ങളും കൊണ്ടുപോയെന്നുമാണ് അറിയാന്‍ കഴിഞ്ഞത്.
Post Your Comments