
വള്ളികുന്നം: സമൂഹ മാധ്യമങ്ങളിലൂടെ മദ്രസകൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ ഡിവൈഎഫ്ഐ നേതാവിനെതിരേ പരാതിയുമായി പോപുലർ ഫ്രണ്ട്. എട്ടും പൊട്ടും തിരിയാത്ത കുരുന്നുകളുടെ തലച്ചോറിലേക്ക് മതഭ്രാന്ത് കുത്തി വെക്കുന്ന മദ്രസകൾ അടച്ച് പൂട്ടണമെന്നു ഫേസ് ബുക്കിൽ പോസ്റ്റ് പങ്കുവച്ച ഡിവൈഎഫ്ഐ വള്ളികുന്നം കിഴക്ക് മേഖല പ്രസിഡന്റും സിപിഎം പുത്തൻ ചന്ത ബ്രാഞ്ച് സെക്രട്ടറിയുമായ ഉദിത്ത് ശങ്കറിനെതിരേയാണ് വള്ളികുന്നം പോലിസിൽ പരാതി നൽകിയത്.
read also: അരിമണിയുടെ വലിപ്പത്തിലുള്ള സ്വര്‍ണ്ണത്തരികള്‍ നിറഞ്ഞ നദി: അത്യപൂര്‍വ പ്രതിഭാസം
ഡിവൈഎഫ്ഐ നേതാവിന്റെ പോസ്റ്റ് വിദ്വേഷ പ്രചാരണമാണെന്ന് ചൂണ്ടിക്കാട്ടി പോപുലർ ഫ്രണ്ട് കാമ്പിശ്ശേരി യൂണിറ്റ് പ്രസിഡന്റ് താജുദ്ദീൻ പി എസ് ആണ് വള്ളികുന്നം പോലിസിൽ പരാതി നൽകിയത്.
Post Your Comments