ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സ്‌ഫോടക വസ്തുക്കളുമായി മലയാളികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അന്‍സാദ് ബദറുദ്ദീന്‍, ഫിറോസ് ഖാന്‍ എന്നിവരാണ് അറസ്റ്റിലായത്. ക്രമസമാധാന പാലനത്തിനുളള യുപി പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാറാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. അന്‍സാര്‍ ബദറുദീന്‍ പന്തളം ചെരിക്കല്‍ സ്വദേശിയാണ്. ഫിറോസ് കോഴിക്കോട് സ്വദേശിയും.
ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ഇരുവരേയും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത്. ബസന്ത് പഞ്ചമി ദിവസമായ ചൊവ്വാഴ്ച നിരവധി ഹിന്ദു നേതാക്കളെ ലക്ഷ്യമിട്ട് സ്‌ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതി. ഇവര്‍ രണ്ടു പേരും ചേര്‍ന്ന് യുവാക്കളെ തങ്ങളുടെ സംഘത്തില്‍ ചേര്‍ക്കുകയും ചെറിയ ഗ്രൂപ്പുകളായി തിരിച്ച് ട്രെയിനിങ് നല്‍കി വരികയും ആയിരുന്നു.
read also: സൗദി അറേബ്യയിൽ പ്രാദേശിക ഹെഡ് ക്വാര്‍ട്ടേഴ്സ് ഇല്ലാത്ത വിദേശ കമ്പനികളുമായുള്ള കരാര്‍ ഒഴിവാക്കും
ഉത്തര്‍പ്രദേശിലെ ഹിന്ദു നേതാക്കളായിരുന്നു ഇവരുടെ ലക്ഷ്യം. സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ സംഘം ആക്രമണത്തിന് പദ്ധതിയിട്ടെന്നാണ് പൊലീസ് പറഞ്ഞത്. ഇവര്‍ ചില ഹിന്ദു സംഘടനാ നേതാക്കളെയും ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും പൊലീസ് അറിയിച്ചു. ഇവരുടെ പക്കല്‍നിന്നും സ്‌ഫോടക വസ്തുക്കളും വെടിക്കോപ്പുകളും ആയുധങ്ങളും മറ്റും പിടിച്ചെടുത്തെന്നും പൊലീസ് അറിയിച്ചു.
16ഓളം സ്‌ഫോടക വസ്തുക്കള്‍, 32 ബോര്‍ പിസ്‌ലും ലൈവ് കാട്രിഡ്ജും ഇവരുടെ പക്കല്‍ നിന്നും പൊലീസ് കണ്ടെടുത്തു. കൂടാതെ നാല് പാന്‍കാര്‍ഡും യാത്രാ രേഖകളും അടക്കം നിരവധി രേഖകളും പൊലീസ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത്. ഇവയെല്ലാം പരിശോധിച്ചു വരികയാണ്.
Post Your Comments