ദോഹ: ഖത്തറില്‍ ഇന്ന് 221 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 228 പേര് കൂടി പുതുതായി രോഗമുക്തി നേടിയിരിക്കുന്നു. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 136,741 ആയി ഉയർന്നു. രാജ്യത്തെ ആകെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 139,477 ആയിരിക്കുന്നു.
എന്നാൽ അതേസമയം, രാജ്യത്ത് ഇന്ന് കൊറോണ വൈറസ് രോഗം ബാധിച്ചു മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 239 പേരാണ് രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,497 പേരാണ്. ഇതില്‍ 268 പേര് വിവിധ ആശുപത്രികളില്‍ കഴിയുന്നത്.
Post Your Comments