അന്താരാഷ്‌ട്ര ടൂറിസം കേന്ദ്രമായി ഉയർന്ന കൊല്ലം ചടയമംഗലത്തെ ജഡായു പാറ ടൂറിസം പദ്ധതിയില്‍ നിന്ന് പുറത്താക്കപ്പെട്ട നിക്ഷേപകര്‍ പ്രതിഷേധവും സമരങ്ങളുമായി മുൻ നിരയിൽ തന്നെയുണ്ട്. പദ്ധതിയുടെ നിര്‍മ്മാണത്തിനായി നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച തുക ഉപയോഗിച്ച് സാമ്പത്തിക തിരിമറി നടത്തിയെന്നായിരുന്നു ആരോപണം.
ഞങ്ങൾ ചെയ്ത തെറ്റ് എന്താണ്? നാടിനു വേണ്ടി നല്ലത് ചെയ്യാമെന്ന് കരുതി പൈസ നിക്ഷേപിച്ചതോയെന്ന് വിതുമ്പലോടെ ചോദിക്കുകയാണ് ഓരോ നിക്ഷേപകരും. 164 നിക്ഷേപകരാണ് യാതോരു മുന്നറിയിപ്പുമില്ലാതെ പദ്ധതിയിൽ നിന്നും പുറത്താക്കപ്പെട്ടത്. പരിഹാരത്തിനായി ഇവർ മുഖ്യമന്ത്രിയേയും ടൂറിസം മന്ത്രിയേയും ബന്ധപ്പെട്ട അധികാരികളെ ഓരോരുത്തരേയും കണ്ടെങ്കിലും യാതോരു പരിഹാരവും ഉണ്ടായില്ല.
‘എന്താണ് സർക്കാർ ചെയ്യുന്നത്? അധികാരത്തിലിരിക്കുന്ന ആർക്കും പ്രശ്നങ്ങൾ മനസിലാക്കാൻ താൽപ്പര്യമില്ല, കസേരയിൽ കയറി ഞെളിഞ്ഞിരുപ്പാണ്‘. അടുത്ത മുപ്പതു വർഷത്തേക്കാണ് ജെടിപിഎല്ലുമായി ടൂറിസം നടത്തിപ്പിനായി കരാറുണ്ടാക്കിയതെന്നും പക്ഷേ ഒരു രൂപ പോലും തിരിച്ച് നൽകാതെ പുറത്താക്കുകയുമായിരുന്നു എന്ന് നിക്ഷേപകർ പറയുന്നു.
എന്നാൽ, നിക്ഷേപകരായെത്തി മുതലാളിമാരാകാനുള്ള നീക്കം ഇക്കൂട്ടർ ആരംഭിച്ചതോടെ ജെടിപിഎൽ എന്ന കമ്പനിയുടെ ലൈസൻസ് റദ്ദാക്കുകയായിരുന്നുവെന്ന് രാജീവ് അഞ്ചൽ പറയുന്നു. സർക്കാർ നിർദേശ പ്രകാരമാണ് ലൈസൻസ് റദ്ദാക്കിയതെന്ന് ഇയാൾ പറയുന്നു.
പ്രയാര്‍ ഗോപാലകൃഷ്ണന്‍ ചടയമംഗലം എംഎല്‍എയായിരിക്കുമ്പോൾ, ജടായുപാറയില്‍ ഒരു ശിൽപ്പം നിർമ്മിക്കുന്നതിനെ കുറിച്ച് രാജീവ് അഞ്ചലുമായി നടത്തിയ ആലോചനയാണ് ജടായുപാറ ടൂറിസം പദ്ധതിയുടെ തുടക്കം. എന്നാൽ പിന്നീട് വഴിമുട്ടിയ പദ്ധതി തുടർന്ന് വന്ന എൽഡിഎഫ് സർക്കാർ ഏറ്റെടുക്കുകയായിരുന്നു. ഇതോടെ നിക്ഷേപകർ പെരുവഴിയിലുമായി. സർക്കാരിനെ പറ്റിച്ച് വരുമാനം രാജീവ് അഞ്ചൽ വെട്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് നിക്ഷേപകർ പറയുന്നു.
രാജീവ് അഞ്ചല്‍ തങ്ങളെ കബളിപ്പിച്ചുവെന്ന ആരോപണവുമായി നേരത്തെ നിക്ഷേപകര്‍ രംഗത്തെത്തിയിരുന്നു. പദ്ധതിയുടെ നിര്‍മ്മാണത്തിനായി നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച തുക ഉപയോഗിച്ച് സാമ്പത്തിക തിരിമറി നടത്തിയെന്നായിരുന്നു ആരോപണം. ജടായുപാറയിൽ നിക്ഷേപം നടത്തിയ 160 ഓളംപ്രവാസികളെ വഞ്ചിച്ച് പണം തട്ടിയെന്നാണ് രാജീവ് അഞ്ചലിനെതിരെയുള്ള പരാതി.
Post Your Comments