KeralaLatest NewsNews

പിണറായിയെ തീര്‍ച്ചയായും കാണണം. വേണമെങ്കില്‍ അദ്ദേഹത്തോട് മാപ്പ് ചോദിക്കും, കാലു പിടിക്കും; ബര്‍ലിന്‍ കുഞ്ഞനന്തന്‍

വിഎസ് അച്യുതാനന്ദനെ അനുകൂലിച്ചതോടെയാണ് സിപിഐഎം നാറാത്ത് ബ്രാഞ്ച് കമ്മിറ്റി കുഞ്ഞനന്തന്‍ നായരെ പുറത്താക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ അതിയായ ആഗ്രഹമുണ്ടെന്ന തുറന്നു പറച്ചിലുമായി മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവായിരുന്ന ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകളുടെ പേരിലായിരുന്നു പാര്‍ട്ടിയില്‍ നിന്ന് പുറത്തുവന്നതെന്നും പിണറായിയുമായി വ്യക്തിപരമായ ഭിന്നതയൊന്നുമില്ലെന്നും കുഞ്ഞനന്തന്‍ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പിണറായിയെ തീര്‍ച്ചയായും കാണണം. വേണമെങ്കില്‍ അദ്ദേഹത്തോട് മാപ്പ് ചോദിക്കും, കാലു പിടിക്കും. പ്രത്യയശാസ്ത്രം തര്‍ക്കം വ്യക്തിപരമായി പോയി. പ്രത്യയശാസ്ത്രം മാത്രമായിരുന്നെങ്കില്‍ കാലു പിടിക്കേണ്ടതിന്റെയും മാപ്പു പറയേണ്ടതിന്റെയും കാര്യമില്ല. ഇത് വ്യക്തിപരമായി തിരിച്ചു കളഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

read also:പാവപ്പെട്ടവർക്ക് പ്രതിമാസം 6000 രൂപ; എൽഡിഎഫിനെ തോൽപ്പിക്കാനുള്ള യുഡിഎഫിന്റെ പദ്ധതിയെക്കുറിച്ചു സന്തോഷ് പണ്ഡിറ്റ്

സിപിഐഎമ്മിന്റെ വലതുപക്ഷ വ്യതിയാനത്തിന്റെ പേരിൽ വിഎസ് അച്യുതാനന്ദനെ അനുകൂലിച്ചതോടെയാണ് സിപിഐഎം നാറാത്ത് ബ്രാഞ്ച് കമ്മിറ്റി കുഞ്ഞനന്തന്‍ നായരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button