പാരീസ് : ഭീകരര്‍ക്ക് സഹായം ചെയ്തുവെന്നാരോപണത്തെ തുടര്‍ന്ന് മസ്ജിദുകളെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ട് ഫ്രാന്‍സ് . 2,600 ലധികം മസ്ജിദുകളില്‍ 76 പള്ളികള്‍ ഫ്രാന്‍സിന്റെ റിപ്പബ്ലിക്കന്‍ മൂല്യങ്ങള്‍ക്കും അതിന്റെ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് കണ്ടെത്തിയതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ പറഞ്ഞു.
Read Also : കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധം ആസൂത്രിതം, സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ കര്‍ഷകരല്ല
ഈ 76 മസ്ജിദുകളില്‍ പരിശോധന നടത്താനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു. പള്ളികളുടെ ധനസഹായവും സംശയാസ്പദമെന്ന് കരുതുന്ന ഇമാമുകളുടെ പശ്ചാത്തലവും അന്വേഷകര്‍ അന്വേഷിക്കും . സംശയമുള്ള 76 മസ്ജിദുകളില്‍ പരിശോധന നടത്തുമെന്നും സര്‍ക്കാറിനെതിരെയാണെന്ന് കണ്ടാല്‍ അടച്ചുപൂട്ടാന്‍ നടപടിയെടുക്കുമെന്നും ജെറാള്‍ഡ് ഡാര്‍മാനിന്‍ പറഞ്ഞു.
വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നതായി സംശയിക്കുന്ന 66 മതമൗലികവാദികളെ നാടുകടത്താനുള്ള നടപടികള്‍ തുടങ്ങിയതായും ജെറാള്‍ഡ് ഡാര്‍മാനിന്‍ പറഞ്ഞു. ലോകമെമ്പാടും പ്രതിസന്ധി നേരിടുന്ന ഒരു മതമായി ഇസ്ലാമിനെ വിശേഷിപ്പിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ വാക്കുകള്‍ ലോകവ്യാപകമായി പ്രതിഷേധത്തിനിടയാക്കിയിരുന്നു.
Post Your Comments