Latest NewsIndiaNews

പഞ്ചാബിനെ വെട്ടിമുറിച്ച് പാകിസ്ഥാനോട് ചേർക്കാൻ അണിയറ നീക്കം; കുതന്ത്രം പയറ്റി ഖാലിസ്ഥാന്‍ ഭീകരര്‍

കർഷകരെ ഭരണകൂടത്തിനെതിരായി തിരിച്ചുവിടുന്നു...

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ പ്രതിഷേധവുമായി സമരം ചെയ്യുന്ന കർഷകർക്കിടയിൽ ഖാലിസ്ഥാൻ ഭീകരർ നുഴഞ്ഞു കയറിയെന്ന വാദം ശരിവെക്കുന്ന റിപ്പോർട്ടുമായി രഹസ്യാന്വേഷണ വിഭാഗം. പഞ്ചാബിനെ വെട്ടിമുറിച്ച് പാകിസ്ഥാനോട് ചേര്‍ക്കാനാണ് ഇവരുടെ ശ്രമം. ഇതിനായുള്ള ചരടുവലികൾ നേരത്തേ തന്നെ ആരംഭിച്ചുവെന്നാണ് സൂചന.

ഇത്തരം കുതന്ത്രങ്ങൾ പയറ്റാനുള്ള ശ്രമമാണ് ഖാലിസ്ഥാനികൾ ചെയ്തു വരുന്നത്. ഇതാണ് ബെസ്റ്റ് സമയമെന്നാണ് ഖാലിസ്ഥാനികൾ പറയുന്നത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ് വിവരം പുറത്തുവിട്ടത്. കര്‍ഷകരുടെ സമരത്തെ വഴിതിരിച്ച് വിടാനുള്ള നീക്കം ചിലര്‍ നടത്തുന്നതായി സൂചനകള്‍ ലഭിച്ചിട്ടുണ്ട്. രാജ്യത്തെ വിഘടനവാദ ശക്തികൾക്കെതിരെ പൊലീസും ഊർജ്ജിതമായ അന്വേഷണമാണ് നടത്തിവരുന്നത്.

മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പരാമര്‍ശിക്കുന്ന നിരവധി പ്രസ്താവനകളും മുദ്രാവാക്യങ്ങളും കർഷകരുടെ സമരത്തിനിടയിൽ നിന്നും ഉയർന്നു കേട്ടിരുന്നു. എന്നാൽ, ഇത് കർഷകരല്ലെന്നും കർഷകർക്കിടയിൽ നുഴഞ്ഞു കയറിയ ഖാലിസ്ഥാനികൾ ആണെന്നും ഖട്ടർ പ്രസ്താവനയിൽ പറഞ്ഞു. കാനഡയും ബ്രിട്ടനും കേന്ദ്രീകരിച്ചുള്ള ഖാലിസ്ഥാന്‍ ഭീകരര്‍ ഇന്ത്യയിലെ സമരങ്ങളേയും ഭരണകൂടങ്ങള്‍ക്കെതിരായി തിരിച്ചുവിടുകയാണ്.

പഞ്ചാബിനെ വേര്‍പെടുത്താനുള്ള നീക്കമാണ് ഖാലിസ്ഥാന്‍ ഭീകരരുടെ ലക്ഷ്യം. കഴിഞ്ഞ സെപ്തംബറില്‍ ഖാലിസ്ഥാന്‍ ഭീകരരായ ഗുര്‍പാത്വാന്ത് സിംഗ് പന്നൂന്‍, ഹര്‍ദ്ദീപ് സിംഗ് നിജ്ജാര്‍ എന്നിവരുടെ സ്വത്തുക്കള്‍ എന്‍.ഐ.എ കണ്ടുകെട്ടിയിരുന്നു.

കേന്ദ്ര സർക്കാർ നടപ്പാക്കിയ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​രി​നു മു​ന്നി​ലു​ള്ള അ​വ​സാ​ന അവസ​രം ഇ​ന്നാ​ണെ​ന്നും ഇ​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​രി​ന്‍റെ വ​ലി​യ വീ​ഴ്ച​യ്ക്ക് അ​തു വ​ഴി​യൊ​രു​ക്കു​മെ​ന്നും ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button