Latest NewsIndiaNews

കാര്‍ഷികനിയമത്തിനെതിരെ സമരം ചെയ്യുന്നത് രാജ്യത്തെ അതിസമ്പന്നരായ കര്‍ഷകര്‍, ഇവര്‍ സമരത്തിനിറങ്ങുന്നത് മന:പൂര്‍വം

ന്യൂഡല്‍ഹി: കാര്‍ഷികനിയമത്തിനെതിരെ സമരം ചെയ്യുന്നത് രാജ്യത്തെ അതിസമ്പന്നരായ കര്‍ഷകര്‍, ഇവര്‍ കേന്ദ്രത്തിനെതിരെ സമരത്തിനിറങ്ങുന്നത് മന:പൂര്‍വം. രാജ്യത്തെ കര്‍ഷകര്‍ കഴിഞ്ഞ ഒരാഴ്ചയായി ഡല്‍ഹിയില്‍ ശക്തമായ സമരം തുടരുകയാണ്. സെപ്തംബര്‍ 27ന് പ്രസിഡന്റ് റാം നാഥ് കോവിന്ദ് ഒപ്പുവച്ചതോടെ അംഗീകാരം നേടിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യം കണ്ടിട്ടില്ലാത്ത വിധമുള്ള സമരമാണ് നടക്കുന്നത്. നിയമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നത് പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരാണ്.

Read Also : അതിര്‍ത്തി സംഘര്‍ഷത്തിനിടെ ഇന്ത്യയില്‍നിന്നുള്ള അരി ഇറക്കുമതി ചൈന പുനരാരംഭിച്ചു

കാലാകാലങ്ങളായി കര്‍ഷകരെ ചൂഷണം ചെയ്ത് ജീവിക്കുന്ന ഇടനിലക്കാര്‍ ഈ നിയമങ്ങളോടെ ഇല്ലാതാകുമെന്നും കൃഷി ചെയ്യുന്നതിന്റെ ഗുണം കര്‍ഷകര്‍ക്ക് നേരിട്ട് ലഭിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരോട് പറഞ്ഞത്. എന്നാല്‍ ഇതുകൊണ്ടൊന്നും കര്‍ഷകര്‍ പിന്മാറുന്നില്ല.  ചെറിയ ഇടനിലക്കാരെ വിട്ട് വലിയ കോര്‍പറേറ്റുകളെ ആ സ്ഥാനത്ത് കൊണ്ടുവരികയാണെന്നാണ് കര്‍ഷകര്‍ സംശയിക്കുന്നത്.

ചൊവ്വാഴ്ച കേന്ദ്ര സര്‍ക്കാരുമായി കര്‍ഷകര്‍ നടത്തിയ ചര്‍ച്ചകള്‍ വിജയം കണ്ടില്ല. നിയമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നത് പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരാണ്. കാലാകാലങ്ങളായി കര്‍ഷകരെ ചൂഷണം ചെയ്ത് ജീവിക്കുന്ന ഇടനിലക്കാര്‍ ഈ നിയമങ്ങളോടെ ഇല്ലാതാകുമെന്നും കൃഷി ചെയ്യുന്നതിന്റെ ഗുണം കര്‍ഷകര്‍ക്ക് നേരിട്ട് ലഭിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരോട് പറഞ്ഞത്. എന്നാല്‍ ഇതുകൊണ്ടൊന്നും കര്‍ഷകര്‍ പിന്മാറുന്നില്ല. ഇന്ത്യയിലെ കാര്‍ഷിക മേഖലയില്‍ നിന്ന് സര്‍ക്കാര്‍ പിന്തുണ പിന്‍വലിക്കുന്നതിന്റെ സൂചനയായാണ് അവര്‍ ഇതിനെ കാണുന്നത്. നിലവിലെ ചെറിയ ഇടനിലക്കാരെ വിട്ട് വലിയ കോര്‍പറേറ്റുകളെ ആ സ്ഥാനത്ത് കൊണ്ടുവരികയാണെന്ന് അവര്‍ സംശയിക്കുന്നു.

അതേസമയം, ഡല്‍ഹിയിലും പരിസരത്തുമായി സമരം ചെയ്യുന്ന കര്‍ഷകര്‍ യഥാര്‍ത്ഥത്തില്‍ രാജ്യത്തെ ധനികരായ കര്‍ഷകരാണ്. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ വിഭാഗം 2013ല്‍ നടത്തിയ പഠനത്തില്‍ പഞ്ചാബിലും ഹരിയാനയിലും കാര്‍ഷിക വിഭവങ്ങള്‍ക്ക് നല്‍കുന്ന താങ്ങുവില ഇതില്‍ വലിയൊരു ഘടകമാണ്. 2019-20ല്‍ രാജ്യത്തെ 65 ശതമാനം ഗോതമ്പും 30 ശതമാനം അരിയും പഞ്ചാബില്‍ നിന്നാണ് ലഭിച്ചത്. ഇതിലൂടെ വലിയ വരുമാനമാണ് രാജ്യത്തെ മറ്റ് ഭാഗങ്ങളിലെ കര്‍ഷകരെക്കാള്‍ ഇവര്‍ നേടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button