KeralaLatest NewsNews

പേപ്പാറ ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു

തിരുവനന്തപുരം: ജില്ലയിൽ ഇന്ന് രാത്രി മുതൽ അതിതീവ്ര മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് പേപ്പാറ ഡാമിന്റെ എല്ലാ ഷട്ടറുകളും പത്തു സെന്റിമീറ്റർ വീതം തുറന്നിരിക്കുന്നു. 105.95 മീറ്ററാണ് ഇപ്പോൾ ഡാമിലെ ജലനിരപ്പ്. അരുവിക്കര ഡാമിൽ 46.30 മീറ്ററാണ് ജലനിരപ്പ് ഉള്ളത്. ഇവിടെ ആറു ഷട്ടറുകളിൽ രണ്ടെണ്ണം ഉയർത്തി.

കൊല്ലം ജില്ലയില്‍ തെന്‍മല അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇതുവരെ തുറന്നിട്ടില്ല. ജലനിരപ്പ് അപകടകരമല്ലെന്ന് ജില്ലാ ഭരണകൂടം അറിയിക്കുകയുണ്ടായി. പത്തനംതിട്ടയിലെ അണക്കെട്ടുകളിലെ ജലനിരപ്പ് നിന്ത്രണവിധേയമാണ്. മൂന്നാർ മാട്ടുപ്പെട്ടി ഡാമിന്‍റെ മൂന്നു ഷട്ടറുകൾ നാളെ രാവിലെ ആറു മണിക്ക് 50 സെ.മീ. വീതം തുറക്കും.

 

shortlink

Related Articles

Post Your Comments


Back to top button