Latest NewsNewsCrime

കണ്ണിൽ സൂപ്പര്‍ ഗ്ലൂ ഒഴിച്ച് കാമുകന്റെ ഭാര്യയോട് പ്രതികാരം തീര്‍ത്ത് യുവതി

പറ്റ്‌ന: തന്നെ ഒഴിവാക്കി മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന്റെ ദേഷ്യത്തിൽ കാമുകന്റെ ഭാര്യയോട് പ്രതികാരം തീര്‍ത്ത് യുവതി. ബിഹാറിലെ നളന്ദ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. കാമുകന്റെ ഭാര്യയുടെ മുടിമുറിച്ച് കണ്ണില്‍ സൂപ്പര്‍ ഗ്ലൂ ഒഴിച്ചായിരുന്നു പ്രതികാരം ചെയ്തിരിക്കുന്നത്.

തന്റെ കാമുകനായ ഗോപാല്‍ റാം മറ്റൊരു വിവാഹം കഴിച്ചതില്‍ പെണ്‍കുട്ടി വലിയ ദേഷ്യത്തിലായിരുന്നു. ഡിസംബര്‍ ഒന്നിനായിരുന്നു കാമുകന്റെ വിവാഹം നടന്നത്. ശേഖ്പൂര്‍ സ്വദേശിനിയാണ് വധു. വിവാഹശേഷം ഇരുവരും വരന്റെ വീട്ടിലെത്തി. ഗോപാലിന്റെ സഹോദരിയും യുവതിയും സുഹൃത്തുക്കളാണ്. ഈ സൗഹൃദം നടിച്ചാണ് യുവതി ഗോപാലിന്റെ വീട്ടിലെത്തുകയുണ്ടായി. എല്ലാവരും ഉറങ്ങി എന്ന ഉറപ്പാക്കിയ ശേഷം യുവതി ശേഖറിന്റെ മുറിയില്‍ കയറി ഭാര്യയുടെ മുടി മുറിച്ച് കണ്ണില്‍ ഫെവിക്വിക്ക് ഒഴിക്കുകയായിരുന്നു ഉണ്ടായത്.

കണ്ണ് നീറിയതിനെ തുടര്‍ന്ന് ഉറക്കെ നിലവിളിച്ചപ്പോള്‍ എല്ലാവരും ഉണര്‍ന്നു. മുറിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ വീട്ടുകാര്‍ പിടികൂടുകയായിരുന്നു ഉണ്ടായത്. യുവതിയെ ബന്ധുക്കള്‍ മര്‍ദ്ദിക്കുകയും തുടര്‍ന്ന് പൊലിസിന് കൈമാറുകയും ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ ഭാര്യയെ സമീപത്തെ സാദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button