കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 46 ലക്ഷത്തിന്റെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. തിരൂരങ്ങാടി സ്വദേശിയില്‍ നിന്നാണ് 937.3 ഗ്രാം സ്വര്‍ണം പിടിച്ചത്.
ദുബൈയില്‍ നിന്നുള്ള ഫ്ലൈ ദുബൈ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. 1097 ഗ്രാം സ്വര്‍ണമിശ്രിതം ശരീരത്തിലൊളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
ഡെപ്യൂട്ടി കമീഷണര്‍ ടി.എ. കിരണ്‍, സൂപ്രണ്ടുമാരായ കെ. സുധീര്‍, ഐസക് വര്‍ഗീസ്, വി.ജെ. പൗലോസ്, സി.പി. സബീഷ്, ഇന്‍സ്പെക്ടര്‍മാരായ സുമന് ഗോദരാ, എന്‍. റഹീസ്, പ്രേംപ്രകാശ് മീണ, ചേതന്‍ ഗുപ്ത, ഹെഡ് ഹവീല്‍ദാര്‍ കെ. ചന്ദ്രന് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
Post Your Comments