KeralaLatest NewsNews

“പിണറായി വിജയൻ സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയെന്ന് പറഞ്ഞാല്‍ പോലും ആരും വിശ്വസിക്കില്ല” : നടൻ ജോയ് മാത്യു

മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണ നൈപുണ്യമുളളയാളാണെന്ന് നടന്‍ ജോയ് മാത്യു. ഉപദേശക സംഘമാണ് അദ്ദേഹത്തെ വഴിതെറ്റിച്ചതെന്ന് നടന്‍ പറഞ്ഞു. കര്‍ശക്കാരനും ധാര്‍ഷ്ട്യവുമുള്ളയാളാണെന്ന് തോന്നിക്കുമെങ്കിലും സ്വര്‍ണക്കള്ളക്കടത്ത് നടത്തിയെന്ന് പറഞ്ഞാല്‍ കേരളത്തില്‍ ആരും വിശ്വസിക്കില്ല. കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പിണറായിയെ കുഴിയില്‍ ചാടിച്ചു. ഉപദേശക സംഘത്തെ അപ്പാടെ പിരിച്ചുവിട്ടാല്‍ ഇതിനേക്കാള്‍ പത്തരമാറ്റ് മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറുമെന്നും ജോയ് മാത്യു അഭിപ്രായപ്പെട്ടു.

Read Also : സാരിയുടുത്ത് ബാക്ക് ഫ്ലിപ് ചെയ്ത് യുവതി ; വിഡിയോ വൈറൽ ആകുന്നു

ജോയ് മാത്യുവിന്റെ വാക്കുകൾ ഇങ്ങനെ :

“പിണറായി നല്ല ഭരണ നൈപുണ്യമുള്ളയാണ് തന്നെയാണ്. പക്ഷെ, അദ്ദേഹത്തിന്റെ ഉപദേശക സംഘം ഇയാളെ വഴിതെറ്റിച്ചതാണ്. അതാണ് ഇപ്പോള്‍ സംഭവിച്ചതിന്റെ മുഴുവന്‍ കാരണം അദ്ദേഹത്തെ വഴി തെറ്റിച്ചതാണ്. പിണറായി വിജയന്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയെന്ന് പറഞ്ഞാല്‍ കേരളത്തില്‍ ആരും വിശ്വസിക്കില്ല. കാര്യം അദ്ദേഹം കഠിനഹൃദയനാണെന്നും ധാര്‍ഷ്ട്യമുണ്ടെന്നുമൊക്കെ നമുക്ക് തോന്നും. ധിക്കാരിയാണെന്ന് തോന്നും. അതൊക്കെയുണ്ട്. സ്വര്‍ണം കള്ളക്കടത്തി ജീവിക്കേണ്ട ഒരാളായിട്ട് നമുക്ക് തോന്നില്ല. പക്ഷെ, അദ്ദേഹം അറിയാതെ പല കുഴികളിലും അദ്ദേഹത്തെ ചാടിച്ചു. അല്ലെങ്കില്‍ അദ്ദേഹം കേന്ദ്രസര്‍ക്കാരിന് കത്തെഴുതുമോ? ഇഡി വന്ന് അന്വേഷിക്കാന്‍ കാരണം അദ്ദേഹം താന്‍ ബുദ്ധിമാനാണെന്ന് സ്വയം വിശ്വസിക്കുന്നതുകൊണ്ടാണ്. വേറെ ആരാണെങ്കിലും പറയുമോ? പക്ഷെ, വന്നുനോക്കുമ്പോള്‍ അദ്ദേഹം തന്നെ ഞെട്ടിപ്പോയി. സ്വപ്‌ന സുരേഷ് ഫ്രോഡ്, ശിവശങ്കര്‍ അതിലും വലിയ ഫ്രോഡ്, സെക്രട്ടറിയും ഫ്രോഡ്. അദ്ദേഹം ശരിക്കും കെണിയില്‍ പെട്ടുപോയി. കര്‍ക്കശക്കാരനാണെന്നേയുള്ളൂ. വ്യക്തിപരമായി അറിയില്ല. വിരോധങ്ങളുമില്ല. പക്ഷെ, അനാവശ്യമായി എട്ട് മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നു. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന് അദ്ദേഹത്തെ വിളിക്കാന്‍ എനിക്ക് പറ്റില്ല. അവരെ കീഴ്‌പെടുത്തുകയോ തടവിലാക്കുകയോ ചെയ്യാമായിരുന്നു. അതിനേക്കാള്‍ വലിയ ക്രിമിനല്‍സ് വാണരുളുമ്പോളാണത്. അതുപോലെ പത്രമാരണ നിയമം. പിറ്റേ ദിവസം ആ ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നു. ഇതൊക്കെത്തന്നെ ഈ ഉപദേശക സംഘമുണ്ടാക്കുന്നതാണ്. ഈ അഡൈ്വസറി ബോര്‍ഡ് പിരിച്ചുവിട്ടാല്‍ ഇതിനേക്കാള്‍ പത്തരമാറ്റ് മുഖ്യമന്ത്രിയായിരിക്കും. നല്ലൊരു ഭരണം കാഴ്ച്ചവെയ്ക്കാന്‍ പറ്റുമെന്നതില്‍ സംശയമില്ല.”

shortlink

Related Articles

Post Your Comments

Related Articles


Back to top button