Latest NewsFootballNewsSports

തുടർച്ചയായ രണ്ടാം മത്സരത്തിലും ഷാഖ്തറിനോട് വീണ്ടും തോറ്റ് റയൽ

യുവേഫ ചാമ്പ്യൻസ് ലീഗിൽ മുൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് ഷാഖ്തർ ഡൊണസ്‌കിനു മുന്നിൽ രണ്ടാംതവണയും പരാജയപ്പെട്ടിരിക്കുകയാണ്. ഉക്രെയ്‌നിയൻ ക്ലബ്ബിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ്‌ സൈനദിൻ സിദാന്റെ സംഘം തോൽവിയറിഞ്ഞത്. ഇതോടെ ഗ്രൂപ്പ് ബിയിൽ റയൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബൊറുഷ്യ മ്യുഞ്ചൻഗ്ലാദ്ബാക്കിനെ തോൽപ്പിച്ച് ആദ്യജയം സ്വന്തമാക്കിയ ഇന്റർ മിലാൻ നോക്കൗട്ട് പ്രതീക്ഷകൾ നിലനിർത്തി.

മറ്റൊരു മത്സരത്തിൽ കരുത്തരായ ലിവർപൂൾ അയാക്‌സിനെ തോൽപ്പിച്ചപ്പോൾ അത്‌ലറ്റികോ മാഡ്രിഡ് – ബയേൺ മ്യൂണിക്ക് മത്സരം സമനിലയിൽ പിരിഞ്ഞു. കരുത്തരായ മാഞ്ചസ്റ്റർ സിറ്റി എഫ്.സി പോർട്ടോയുടെ തട്ടകത്തിൽ സമനില വഴങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button