ലണ്ടൻ: കോവിഡ് എന്ന മഹാമാരിയെ പിടിച്ചു കെട്ടാൻ ഫൈസർ ബയോഎൻടെക്ക് വാക്സിൻ പൊതുജന ഉപയോഗത്തിനായി അനുവദിക്കുന്ന ആദ്യ രാജ്യമായി യുകെ. കോവിഡ് വൈറസിനെതിരെ 95 ശതമാനം വരെ ഫലവത്തുള്ളതെന്ന് അവകാശപ്പെടുന്ന വാക്സിൻ പൊതു ഉപയോഗത്തിന് സുരക്ഷിതമാണെന്ന് മെഡിക്കൽ ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ടസ് റെഗുലേറ്ററി ഏജൻസി അംഗീകരിച്ചതോടെയാണ് വാക്സിൻ ഉപയോഗത്തിന് അനുമതിയായത്.
ഒരു വ്യക്തിക്ക് വാക്സിൻ്റെ രണ്ട് ഡോസ് എന്ന കണക്കിൽ 20 ദശലക്ഷം ആളുകളെ വാക്സിനേറ്റ് ചെയ്യാവുന്ന തരത്തിൽ നാൽപ്പത് ദശലക്ഷം ഡോസുകൾക്ക് യുകെ ഓർഡർ നൽകി കഴിഞ്ഞിട്ടുണ്ട്.
Post Your Comments