നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് പൊലീസ് പറഞ്ഞു. സാക്ഷിയെ ഭീഷണിപ്പെടുത്താൻ ഗണേഷ്‍ കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന പ്രദീപ് കുമാര്‍ ഉപയോഗിച്ച ഫോൺ നശിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. ഇന്നലെ കൊല്ലത്ത് ഗണേഷിന്റെയും പ്രദീപിന്‍റെയും വീട്ടില്‍ നടന്ന റെയ്ഡിൽ ഫോൺ കണ്ടെത്താനായില്ല.
ബേക്കല്‍ പൊലീസിന്‍റെ ആവശ്യ പ്രകാരം പത്തനാപുരം പൊലീസാണ് എംഎല്‍എയുടെ വീട്ടില്‍ ഇന്നലെ തിരച്ചില്‍ നടത്തിയത്. സിവില്‍ വേഷത്തില്‍ സ്വകാര്യ വാഹനത്തില്‍ എത്തിയ സംഘം രണ്ട് മണിക്കൂറോളം തിരച്ചില്‍ നടത്തി. സൈബർ സെൽ ഉദ്യോഗസ്ഥർ അടക്കമുള്ളവർ പരിശോധനയിൽ പങ്കെടുത്തു. പ്രദീപ് കുമാറിന്‍റെ ഫോൺ കണ്ടെത്താനായിരുന്നു തിരച്ചിൽ നടന്നത്. പ്രദീപിന്റെ കോട്ടാത്തലയിലെ വീട്ടില്‍ കൊട്ടാരക്കര പൊലീസും പരിശോധന നടത്തി.
Post Your Comments