ബീജിങ് : പാക്കിസ്ഥാനേക്കാള്‍ ഗുണ നിലവാരമുള്ള അരി ഇന്ത്യയുടേത്. പാക്കിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതി കുറച്ച് ഒരുലക്ഷം ടണ്‍ അരി ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ ചൈന നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. മൂന്നു പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് ചൈന ഇന്ത്യയില്‍ നിന്ന് അരി ഇറക്കുമതി പുനരാരംഭിച്ചത്.
അരിയുടെ ഗുണനിലവാരം മറ്റുള്ളവയേക്കാള്‍ ഉയര്‍ന്നതും എന്നാല്‍ വില കുറഞ്ഞതുമാണെന്ന വിലയിരുത്തലിലാണ് ഇന്ത്യയില്‍ നിന്നും അരി ഇറക്കുമതി ചെയ്യാന്‍ ചൈന തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ടണ്ണിന് 300 ഡോളര്‍ നിരക്കില്‍ ഒരു ലക്ഷം ടണ്‍ അരി ഇറക്കുമതി ചെയ്യാനാണ് ചൈനയുടെ തീരുമാനമെന്നാണ് വിവരം.അതിര്‍ത്തി തര്‍ക്കവും ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളും നിലനില്‍ക്കുന്ന വേളയിലാണ് ചൈന ഇന്ത്യയില്‍ നിന്ന് അരി ഇറക്കുമതി ചെയ്യാന്‍ തയ്യാറായത്.
ഗുണനിലവാരമില്ലയെന്ന പരാതിയിലായിരുന്നു ചൈന ഇന്ത്യയില്‍ നിന്ന് 30 വർഷം മുൻപ് അരി ഇറക്കുമതി നിര്‍ത്തിവച്ചിരുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയും ഏറ്റവും കൂടുതല്‍ അരി ഇറക്കുമതി ചെയ്യുന്ന രാജ്യം ചൈനയുമാണ്. നിലവില്‍ പാക്കിസ്ഥാന്‍ , തായ്‌ലന്‍ഡ്, വിയറ്റ്‌നാം, മ്യാന്മര്‍ എന്നീ രാജ്യങ്ങില്‍ നിന്നാണ് ചൈന അരി ഇറക്കുമതി ചെയ്തിരുന്നത്.
read also: മുന്‍ ജഡ്ജി സി.എസ്. കര്‍ണന്‍ അറസ്റ്റില്‍
പ്രതിവര്‍ഷം 40 ലക്ഷം ടണ്‍ അരിയാണ് ഇത്തരത്തില്‍ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയില്‍ നിന്നും അരി ഇറക്കുമതി ചെയ്യുന്നത് രാജ്യത്തെ കാര്‍ഷികമേഖലയ്ക്ക് മുതല്‍കൂട്ടാകുമെന്നാണ് വിലയിരുത്തുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയും ഇറക്കുമതി ചെയ്യുന്ന രാജ്യം ചൈനയുമാണ്.
മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണ് ചൈന ഇന്ത്യയില്‍ നിന്ന് അരി ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യന്‍ അരിയുടെ ഗുണനിലവാരം മെച്ചപ്പെട്ടതിനാല്‍ അടുത്ത വര്‍ഷം കയറ്റുമതി വര്‍ധിക്കുമെന്ന് റൈസ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ബിവി കൃഷ്ണറാവു അറിയിച്ചു.
Post Your Comments