രാജ്യത്ത് അരി കയറ്റുമതിയുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങൾ പിൻവലിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. നിലവിൽ, ക്ഷേമ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ അരിയുടെ ശേഖരം പര്യാപ്തമാണ്. അരിയുടെ ആഭ്യന്തര വിലയിലെ സ്ഥിരത കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ പിൻവലിക്കുക. മൺസൂൺ വിളവെടുപ്പിനെ തുടർന്ന് ആഭ്യന്തര വിതരണം വർദ്ധിച്ചിട്ടുണ്ട്. നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഉടൻ തന്നെ കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്നതാണ്.
ആഗോള വിപണിയിൽ ഏറ്റവും ഉയർന്ന നിരക്കിലാണ് അരിയുടെ വ്യാപാരം നടക്കുന്നത്. എന്നാൽ, ഇന്ത്യ അരി കയറ്റുമതിയിലെ നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നതോടെ, ഏഷ്യയിലെ അരിയുടെ അടിസ്ഥാന വിലകൾ താഴും. ആഗോള അരി വ്യാപാരത്തിന്റെ 40 ശതമാനവും നടക്കുന്നത് ഇന്ത്യയിലാണ്.
Also Read: ഗുരുവായൂര്‍ ക്ഷേത്രത്തിലെ മഞ്ചാടി വാരിയിടലിന് പിന്നിലെ ഐതീഹ്യം
2022 സെപ്തംബർ മുതൽ വെള്ള അരി, തവിട്ട് അരി എന്നിവ കയറ്റുമതി ചെയ്യുന്നതിന് 20 ശതമാനത്തോളം തീരുവ ചുമത്തിയിരുന്നു. ഇതിനുപുറമേ, നുറുക്ക് അരി കയറ്റുമതി ചെയ്യുന്നതിന് പൂർണമായ നിരോധനമാണ് ഏർപ്പെടുത്തിയത്.
Post Your Comments