ന്യൂഡൽഹി : രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകളും ശബ്ദം റെക്കോർഡ് ചെയ്യാനുള്ള സംവിധാനവും സ്ഥാപിക്കണമെന്ന് സുപ്രീം കോടതി. സിബിഐ, എന്‍.ഐ.എ, ഇ.ഡി. തുടങ്ങി എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും പുതിയ ഉത്തരവ് ബാധകമായിരിക്കും. ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെതാണ് നിർദേശം.
സ്റ്റേഷന് അകത്തേക്ക് പ്രവേശിക്കുന്ന വഴികളിലും പുറത്തേക്ക് പോകുന്ന വഴികളിലും കാമറ സ്ഥാപിക്കണം. റിസപ്ഷന്‍, ലോക് അപ്പ്, വരാന്ത, ഇന്‍സ്പെക്ടറുടെ മുറി, ശുചിമുറികളുടെ പുറംഭാഗം തുടങ്ങി സിസിടി വിയുടെ പരിധിയില്‍ വരാത്ത ഒരു ഭാഗവും പോലീസ് സ്റ്റേഷനില്‍ ഉണ്ടാകരുത് എന്നും കോടതി വ്യക്തമാക്കി.
ചോദ്യം ചെയ്യുന്ന ഓഫീസുകളില്‍ എവിടെയെങ്കിലും വൈദ്യുതി കണക്ഷനോ ഇന്റര്‍നെറ്റ് കണക്ഷനോ ഇല്ലെങ്കില്‍ അവ എത്രയുംവേഗം ഉറപ്പാക്കാന്‍ സര്‍ക്കാരുകളോട് കോടതി നിര്‍ദേശിച്ചു. സി സി ടി വിയിലെ ദൃശ്യങ്ങള്‍ 18 മാസം സൂക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു. നിലവില്‍ വിപണിയില്‍ 18 മാസം ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്ന സി സി ടി വി കള്‍ ഇല്ലെങ്കില്‍ പരമാവധി സമയം ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്ന സി സി ടി വി ക്യാമറകള്‍ ആണ് സ്ഥാപിക്കേണ്ടതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. പഞ്ചാബില്‍ നടന്ന കസ്റ്റഡി മര്‍ദ്ദനം സംബന്ധിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലായിരുന്നു കോടതിയുടെ ഉത്തരവ്.
Post Your Comments