വൈറസിനെ തടയാന്‍ പുതിയ പരീക്ഷണവുമായി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. ജീന്‍ തെറാപ്പിക്കായി വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് കൊറോണ വൈറസ് ബാധ തടയാനുള്ള നേസല്‍ സ്പ്രേ നിര്‍മ്മിക്കാനൊരുങ്ങുകയാണ് ശാസ്ത്രജ്ഞര്‍. ഇതിന്റെ സാധ്യതയെക്കുറിച്ച് പഠിക്കുകയാണ് പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍.
നിലവില്‍ ഈ സാങ്കേതികവിദ്യ മൃഗങ്ങളില്‍ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. പരീക്ഷണം വിജയിച്ചാല്‍ ഒറ്റ ഡോസ് ഉപയോഗിച്ച് തന്നെ മനുഷ്യര്‍ക്ക് ആറ് മാസം വരെ വൈറസില്‍ നിന്ന് സംരക്ഷണം ലഭിക്കുമെന്നാണ് കരുതുന്നത്. മൂക്കിലൂടെ സ്പ്രെ ചെയ്യുന്ന ഈ രീതി വരാനിരിക്കുന്ന വാക്സിനുകളുടെയും പ്രയോജനം കൂട്ടുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
ദുര്‍ബലമായ ഒരു വൈറസിനെ ‘ഡെലിവറി ട്രക്ക്’ ആയി ഉപയോഗിച്ചു കൊണ്ട് ജനിതക നിര്‍ദേശങ്ങള്‍ മൂക്കിലും തൊണ്ടയിലുമുള്ള കോശങ്ങളില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതുവഴി ശക്തിയുള്ള ആന്റിബോഡി രൂപപ്പെടുകയും സാഴ്സ്-കോവ്-2 വൈറസ് ശരീരത്തില്‍ കയറിക്കൂടാതിരിക്കുകയും ചെയ്യും. പര്യാപ്തമായ രോഗപ്രതിരോധ വ്യൂഹം ഉള്ളവരില്‍ മാത്രമേ ഈ മാര്‍ഗ്ഗം ഉപയോഗിക്കാന്‍ കഴിയൂ എന്നില്ലെന്നും അതുതന്നെയാണ് ഇതിന്റെ ഗുണമെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന പ്രൊഫസര്‍ ജെയിംസ് വില്‍സണ്‍ പറഞ്ഞു.
Post Your Comments