Latest NewsIndiaNews

37 വര്‍ഷത്തിനിടെ 37 പ്രാവശ്യവും പാമ്പു കടിച്ചു ; സര്‍ക്കാര്‍ സഹായം ആവശ്യപ്പെട്ട് 42-കാരന്‍

പാമ്പു കടിയെ തുടര്‍ന്നുള്ള ചികിത്സയ്ക്കായി വര്‍ഷംതോറും പതിനായിരം രൂപയാണ് ചെലവഴിക്കുന്നത്

ഹൈദരാബാദ് : വര്‍ഷത്തില്‍ ഒരു തവണ വീതം കൃത്യമായി പാമ്പു കടിയേല്‍ക്കുന്നയാളുടെ വാര്‍ത്തയാണ് പുറത്ത് വരുന്നത്. ആന്ധ്രയിലെ ചിറ്റൂര്‍ സ്വദേശിയായ 42-കാരനായ സുബ്രഹ്മണ്യത്തിനാണ് ഈ ദുരവസ്ഥയുള്ളത്. 37 വര്‍ഷത്തിനിടെ ഇദ്ദേഹത്തിന് പാമ്പു കടിയേറ്റത് 37 തവണയാണ്. പാമ്പു കടിയെ തുടര്‍ന്നുള്ള ചികിത്സയ്ക്കായി വര്‍ഷംതോറും പതിനായിരം രൂപയാണ് ചെലവഴിക്കുന്നത്.

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഇദ്ദഹത്തിന് ആദ്യമായി പാമ്പു കടിയേറ്റത്. അതിന് ശേഷം തനിക്ക് മുടങ്ങാതെ എല്ലാവര്‍ഷവും പാമ്പു കടിയേറ്റതായി സുബ്രഹ്മണ്യം ഓര്‍ക്കുന്നു. ഇതില്‍ മൂര്‍ഖന്റെ കടിയും ഉള്‍പ്പെടും. മൂര്‍ഖന്‍ പാമ്പുകള്‍ വലതു കയ്യിലും വലതു കാലിലുമാണ് കടിച്ചത്. പാമ്പു കടിയേറ്റാല്‍ പത്തുദിവസത്തോളമാണ് വിശ്രമത്തിനായി മാറ്റിവെയ്ക്കുന്നത്.

ഓരോ പ്രാവശ്യം പാമ്പു കടിയേല്‍ക്കുമ്പോഴും ചികിത്സയ്ക്കായി 10000 രൂപയാണ് വേണ്ടി വരുന്നത്. ചികിത്സയ്ക്കായി വര്‍ഷംതോറും വലിയ തോതില്‍ പണം ചെലവഴിച്ച് തന്റെ ജീവിതം കൂലിപ്പണിക്കാരനെ പോലെയായെന്നാണ് ഇദ്ദേഹം പറയുന്നത്. നിലവില്‍ പാമ്പു കടിയേറ്റ് ചികിത്സയിലാണ് സുബ്രഹ്മണ്യം. സുബ്രഹ്മണ്യത്തിന്റെ ചികിത്സയ്ക്കായി സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നാണ് കുടുംബത്തിന്റെ ഇപ്പോഴത്തെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button