ന്യൂഡല്‍ഹി : കോവിഡ് 19ല്‍ നിന്ന് എല്ലാവരും സുരക്ഷിതരാകുന്നതു വരെ ആരും സുരക്ഷിതരല്ലെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ട്രെഡോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കി. ദരിദ്ര രാജ്യങ്ങള്‍ക്ക് കൊറോണ വൈറസ് വാക്‌സിന്‍ വിതരണം ചെയ്യുന്നത് ഉറപ്പാക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ കോവാക്‌സ് പദ്ധതിയുടെ പ്രവര്‍ത്തനത്തെ കുറിച്ച് പരാമര്‍ശിച്ചു കൊണ്ടാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
”സെപ്റ്റംബറിന് ശേഷം കഴിഞ്ഞ ആഴ്ചയാണ് ആഗോളതലത്തില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ്19 കേസുകളില്‍ ആദ്യത്തെ ഇടിവ് രേഖപ്പെടുത്തുന്നത്. സമീപ ആഴ്ചകളില്‍ നടപ്പാക്കിയ ശക്തമായതും എന്നാല്‍ ആവശ്യമായതുമായ നടപടികളുടെ ഫലപ്രാപ്തിക്ക് നന്ദി. ഇനി വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്, കാരണം പല രാജ്യങ്ങളിലും അവധിക്കാലം അടുത്തു വരികയാണ്. ഉത്സവ കാലങ്ങളില്‍ ആളുകള്‍ ഒത്തുകൂടുന്ന സമയമാണ്. എന്നാല്‍ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം പോകുമ്പോള്‍ നിങ്ങളുടെയും ആരുടേയും ജീവന്‍ അപകടത്തിലാകാന്‍ ഇത് സാധ്യതയുണ്ട് ” -അദാനോം പറഞ്ഞു.
ഈ വൈറസിന്റെ ഉത്ഭവം അറിഞ്ഞാല്‍ ഭാവിയില്‍ വീണ്ടും ഇത് പൊട്ടിപുറപ്പെടുന്നത് തടയാന്‍ കഴിയും. ഉറവിടം അറിയാന്‍ തങ്ങള്‍ പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ചിലര്‍ ഇത് രാഷ്ട്രീയമായി കാണുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments