Latest NewsKeralaNews

ചുഴലിക്കാറ്റിന് സാധ്യത; തെക്കൻ കേരളം -തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് ജാഗ്രത നിർദേശം

തിരുവനന്തപുരം: തെക്കൻ കേരളം -തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് (Pre-Cyclone Watch) നൽകിയിരിക്കുന്നു.

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര ന്യൂനമർദം (Depression) കഴിഞ്ഞ 6 മണിക്കൂറായി 7 കിമീ വേഗതയിൽ പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുകയുണ്ടായി എന്ന് ഒടുവിൽ വിവരം ലഭിക്കുമ്പോൾ സിസ്റ്റം 7.8° N അക്ഷാംശത്തിലും 86.6°E രേഖാംശത്തിലും എത്തിയിരിക്കുകയാണ്. ഇത് ശ്രീലങ്കൻ തീരത്ത് നിന്ന് ഏകദേശം 590 കിമീ ദൂരത്തിലും കന്യാകുമാരിയിൽ നിന്ന് ഏകദേശം 1000 കിമീ ദൂരത്തിലുമാണ് ഉള്ളത്.

അടുത്ത 6 മണിക്കൂറിൽ സിസ്റ്റം കൂടുതൽ ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമർദമായി (Deep Depression) മാറുമെന്നും തുടർന്നുള്ള 12 മണിക്കൂറിൽ ചുഴലിക്കാറ്റായി മാറുമെന്നും ഡിസംബർ 2 ന് വൈകീട്ടോടെ ശ്രീലങ്കൻ തീരം കടക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. സിസ്റ്റം ഡിസംബർ 3 നോട് കൂടി കന്യാകുമാരി തീരത്ത് എത്താനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button