ന്യൂഡല്‍ഹി : ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ടണലുകളും ഡ്രോണുകളും കണ്ടെടുത്തത് പാകിസ്ഥാന് ഇന്ത്യയോടുള്ള ശത്രുത മനോഭാവത്തിന്റെ തെളിവാണെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്.
പലപ്പോഴും അയല്‍രാജ്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതു കൊണ്ട് അതിര്‍ത്തിയില്‍ അനിശ്ചിതത്വത്തിന്റെ അന്തരീക്ഷമാണെന്ന് അതിര്‍ത്തി സുരക്ഷാ സേനയുടെ (ബിഎസ്എഫ്) 56-ാം റൈസിംഗ് ഡേ പരിപാടിയില്‍ സൈനികരെ അഭിസംബോധന ചെയ്ത് മന്ത്രി പറഞ്ഞു.
ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റത്തിനും ആയുധങ്ങളും മയക്കുമരുന്നുകളും കടത്താനാണ് അയല്‍രാജ്യത്തിന്റെ ശ്രമമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി പറഞ്ഞു. കഠിനമായ ഭൂപ്രദേശവും മോശം കാലാവസ്ഥയും ഉണ്ടായിരുന്നിട്ടും അതിര്‍ത്തികളില്‍ സുരക്ഷ ഒരുക്കിയ ബി.എസ്.എഫിനെ റായ് പ്രശംസിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ചില ഔദ്യോഗിക തിരക്ക് കാരണം പരിപാടിയുടെ മുഖ്യ അതിഥി ആയി എത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് നിത്യാനന്ദ് റായ് മുഖ്യാതിഥിയായി എത്തിയത്. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ചാവ്ല പ്രദേശത്തെ ബിഎസ്എഫ് ക്യാമ്പില്‍ രണ്ട് മണിക്കൂര്‍ വൈകിയാണ് പരേഡ് ആരംഭിച്ചത്.
Post Your Comments