ന്യൂഡല്‍ഹി : ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം നവംബറില്‍ ഒരു ട്രില്യണ്‍ രൂപ (ഒരു ലക്ഷം കോടി) കവിഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രണ്ടാംതവണയാണ് ജിഎസ്ടി കളക്ഷന്‍ ഒരുലക്ഷം കോടി കവിയുന്നത്. നവംബറില്‍ ജിഎസ്ടി ഇനത്തില്‍ 1,04,963 കോടി രൂപ സമാഹരിച്ചു.
കഴിഞ്ഞ ഒക്ടോബറില്‍ നേടിയ 1,05,155 ലക്ഷം കോടി രൂപയാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഉയര്‍ന്ന വരുമാനം. നവംബര്‍ മാസത്തില്‍ ജിഎസ്ടി വരുമാനം 1,04,963 കോടി രൂപയാണ്, അതില്‍ സിജിഎസ്ടി 19,189 കോടി രൂപ, എസ്ജിഎസ്ടി 25,540 കോടി രൂപ, ഐജിഎസ്ടി 51,992 കോടി രൂപ (ചരക്ക് ഇറക്കുമതിക്കായി ശേഖരിച്ച 22,078 കോടി രൂപ ഉള്‍പ്പെടെ), സെസ് 8,242 കോടി രൂപയുമാണ് (ചരക്ക് ഇറക്കുമതിക്കായി ശേഖരിച്ച 809 കോടി രൂപ ഉള്‍പ്പെടെ) സമാഹരിച്ചത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വരുമാനം 1.4ശതമാനം കൂടിയിട്ടുണ്ട്. ചരക്ക് ഇറക്കുമതിയില്‍ നിന്നുള്ള വരുമാനം 4.9ശതമാനവും ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള വരുമാനം 0.5ശതമാനവും കൂടിയിട്ടുണ്ടെന്നാണ് ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍.
Post Your Comments