ഉത്തർപ്രദേശ്: ലോകത്തിലെ ഏറ്റവും ആശയക്കുഴപ്പത്തിലായ നേതാവാണ് രാഹുൽ ഗാന്ധിയെന്ന് ബിജെപി എംപി മനോജ് തിവാരി. കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമത്തെ കുറിച്ച് യാതൊരു അറിവുമില്ലാതെയാണ് രാഹുൽ വിമർശനങ്ങൾ സർക്കാരിനെതിരെ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read Also : ബുറേവി ചുഴലിക്കാറ്റ് : കേരളത്തിന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കാർഷിക നിയമം പഞ്ചാബിലെ കോൺഗ്രസ് സർക്കാർ ഒഴികെ എല്ലാ സംസ്ഥാനവും അംഗീകരിക്കുകയും നിയമത്തിലൂടെ കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ മനസിലാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ നിയമത്തിന്റെ ഉള്ളടക്കം മനസിലാക്കാതെയാണ് രാഹുലടക്കമുള്ള പ്രതിപക്ഷ നേതാക്കൾ വിമർശിക്കുന്നത്.
അതിർത്തിയിൽ നടക്കുന്ന പ്രതിഷേധത്തിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തി കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. കർഷകരുടെ കഠിനാധ്വാനത്തോട് എല്ലാവരും കടപ്പെട്ടിരിക്കുന്നു. ഈ കടപ്പാട് വീട്ടേണ്ടത് അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. രാഹുലിന്‍റെ ഈ പ്രസ്താവനയ്‌ക്കെതിരെയാണ് മനോജ് തിവാരി രംഗത്തെത്തിയത്.
Post Your Comments