വാരാണസി: യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം യുപിയിൽ അടിസ്ഥാന വികസനരംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിക്കുന്നു. ഉത്തപ്രദേശ് ഇപ്പോള്‍ അറിയപ്പെടുന്നത് ‘എക്‌സ്പ്രസ് പ്രദേശ്’ എന്നാണെന്നും മോദി പറയുകയുണ്ടായി. നിരവധി അടിസ്ഥാന വികസന പദ്ധതികളുടെ ഉദഘാടനത്തിനായാണ് നരേന്ദ്രമോദി തന്റെ മണ്ഡലമായ വാരാണസിയില്‍ എത്തുകയുണ്ടായത്.
പ്രയാഗ് രാജിലെ ഹാണ്ഡ്യ- രജത്‌ലബാബ് റോഡ് പ്രധാനമന്ത്രി ജനങ്ങള്‍ക്കായി സമര്‍പ്പിക്കുകയുണ്ടായി. ഈ റോഡ് കാശിയിലെയും പ്രയാഗ് രാജിലെയും ജനങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന് മോദി പറഞ്ഞു. ഗുരുനാനാക് ജയന്തിയോടനുബന്ധിച്ചും ദീപാവലിയോടനുബന്ധിച്ചും വാരാണസിയില്‍ അടിസ്ഥാനവികസന സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ട്. ഇത് വാരാണസിക്കും പ്രയാഗ് രാജിനും ഗുണം ചെയ്യുമെന്നും മോദി പറഞ്ഞു. കുംഭമേളക്കാലത്ത് ഈ റോഡ് ഏറെ ഗുണം ചെയ്യും.യാത്ര സൗകര്യങ്ങള്‍ കുറവായതിനാല്‍ ഇവിടെത്തെ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇപ്പോള്‍ റോഡിന് വീതി കൂട്ടിയതോടെ ഈ പ്രശ്‌നത്തിന് പരിഹാരമായെന്നും മോദി പറഞ്ഞു.
2017ല്‍ യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയാവുന്നതിന് മുന്‍പ് അടിസ്ഥാനസൗകര്യങ്ങളുടെ അവസ്ഥ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇന്ന് അടിസ്ഥാന വികസനസൗകര്യങ്ങളില്‍ ഏറെ മുന്നോട്ടുപോകാന്‍ കഴിഞ്ഞു. ഇപ്പോള്‍ എല്ലാവരും യുപിയെ വിളിക്കുന്നത് എക്‌സ്പ്രസ് പ്രദേശാണെന്നും മോദി പറഞ്ഞു. വാരാണസിയിലെത്തിയ മോദി നിരവധി പരിപാടികളില്‍ സംബന്ധിക്കുകയുണ്ടായി.
Post Your Comments