ദുബൈ: ഭക്ഷണം സൗജന്യമായി നല്‍കിയില്ലെങ്കില്‍ റെസ്റ്റോറന്റിന് നാശനഷ്ടങ്ങള്‍ വരുത്തുമെന്നും ജീവനക്കാരില്‍ ഒരാളെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയ പ്രവാസിയെ ദുബൈ പോലീസ് പിടികൂടിയിരിക്കുന്നു. ഈ വര്‍ഷം സെപ്തംബറിലാണ് അല്‍ മുറാഖാബത്ത് ഏരിയയിലെ ഒരു റെസ്റ്റോറന്റിലെത്തിയ 40കാരനായ മൊറോക്കോ സ്വദേശി സൗജന്യ ഭക്ഷണം ആവശ്യപ്പെട്ട് ബഹളമുണ്ടാക്കുകയുണ്ടായത്. ദുബൈ പ്രാഥമിക കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ഈ സംഭവത്തിന് മുമ്പ് മൊറോക്കോ സ്വദേശി ഇതേ റെസ്റ്റോറന്റിന്റെ വാതിലിന് നാശനഷ്ടങ്ങളുണ്ടാക്കിയതിനാല് ഇയാള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് റെസ്റ്റോറന്റിന്റെ ഉടമ പറയുകയുണ്ടായി.
Post Your Comments