Latest NewsKeralaNews

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

രമണ്‍ ശ്രീവാസ്തവയിലൂടെ സി.പി.എം നേതാക്കള്‍ ലക്ഷ്യം വെയ്ക്കുന്നത് മുഖ്യമന്ത്രിയെ തന്നെയാണെന്ന് പ്രതിപക്ഷം. മുഖ്യമന്ത്രിക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ നീക്കം തുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയും ധനമന്ത്രിയും പരസ്പരം പോരാടുന്നുവെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമര്‍ശനം.

കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡിനെ ചൊല്ലി സര്‍ക്കാരിലും എല്‍.ഡി.എഫിലും അസ്വസ്ഥകള്‍ പുകയുമ്പോള്‍ മുഖ്യമന്ത്രിക്കെതിരെ സ്വന്തം പാളയത്തില്‍ പട രൂപപ്പെട്ടുവെന്ന് വ്യാഖ്യാനിക്കാനാണ് യു.ഡി.എഫ് നീക്കം. എല്ലാം പോലീസ് നിയമോപദേശകന്‍ അറിഞ്ഞാണെന്ന വിമര്‍ശനം സി.പി.എമ്മില്‍ രൂപ്പെടുന്നത് മുഖ്യമന്ത്രിയെ ഉന്നം വെച്ചാണെന്ന് പ്രതിപക്ഷ നേതാക്കള്‍ ഉന്നയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button