നൈജീരിയ: വീണ്ടും ഇസ്ലാമിക ഭീകരരുടെ കര്‍ഷക കൂട്ടക്കൊല, 110 പേര്‍ കൊല്ലപ്പെട്ടു. നൈജീരിയയിലാണ് സംഭവം. പാടത്ത് വിളവെടുപ്പ് നടത്തികൊണ്ടിരിക്കുന്ന കര്‍ഷകര്‍ക്ക് നേരെ കഴിഞ്ഞ ദിവസമാണ് ആക്രമണം ഉണ്ടായത്. മോട്ടോര്‍ സൈക്കിളില്‍ ആയുധവുമായെത്തിയ ഒരു സംഘം അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. മൈഡുഗുരിക്കടുത്തുള്ള ഗ്രാമങ്ങളിലാണ് ആക്രമണം നടന്നത്.
Read Also : ആശയുടെ മരണം കുടല്‍മാലപ്പൊട്ടിയതിനെ തുടര്‍ന്ന് : കൊലയ്ക്ക് പിന്നില്‍ ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം
പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും നേരെ അക്രമി സംഘം വെടിയുതിര്‍ത്തു. നിരവധി സ്ത്രീകളെ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ടുകളുണ്ട്. നൈജീരിയയില്‍ നിരവധി ആക്രമണങ്ങള്‍ സമാനമായ രീതിയില്‍ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകള്‍ നടത്തിയിരുന്നു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇതുവരെ ആരും രംഗത്തെത്തിയിട്ടില്ല.ആക്രമണത്തെ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി അപലപിച്ചു. എന്നാല്‍ രാജ്യത്തെ ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ബുഹാരിക്കുമേല്‍ കടുത്ത സമ്മര്‍ദ്ദമാണ് ഉയരുന്നത്.
Post Your Comments