മെയ്ഡ്ഗുരി: വടക്കൻ നൈജീരിയയിലെ ബോർണോ സംസ്ഥാനത്ത് കർഷകർക്ക് നേരെ നടന്ന ബോക്കോഹറാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി ഉയർന്നു. ഗാരിൻ ക്വേഷേബിലെ നെൽപ്പാടത്താണു ഭീകരാക്രമണം നടന്നത്. നിരവധി സ്ത്രീകളെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു.
ഈ വര്‍ഷം സിവിലിയന്‍മാര്‍ക്കെതിരെ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇതെന്നാണ് യുഎന്‍ ഹ്യുമാനറ്റേറിയന്‍ കോഡിനറ്റര്‍ എഡ്വേര്‍ഡ് കലോണ്‍ പറയുന്നത്. ഈ മനുഷ്യത്വ രഹിത പ്രവര്‍ത്തിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍പേരെയും നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ ഭരണകൂടത്തിന് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.അതുപോലെതന്നെ യുഎൻ അധികാരികളുടെ റിപ്പോർട്ട് പ്രകാരം സ്ത്രീകളെ തട്ടിക്കൊണ്ടുപോയതായും പറയുന്നു.
Post Your Comments