Latest NewsIndia

ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്ന് കുപ്രചരണം: 5 കോടി നഷ്ട പരിഹാരം ആവശ്യപ്പെട്ട് പൂനെ സെറം ഇൻസ്റ്റിട്ട്യൂട്ട്

നഷ്ടപരിഹാരമായി തനിക്ക് അഞ്ച് കോടി രൂപ നഷ്ട പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാല്‍പതുകാരന്‍ പരാതി നല്‍കിയിരുന്നു.

ചെന്നൈ: കോവിഷീല്‍ഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായെന്ന് ആരോപണമുന്നയിച്ചയാള്‍ക്കെതിരെ 100 കോടിയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. ചെന്നൈ സ്വദേശിയായ നാല്‍പതുകാരനെതിരെയാണ് നടപടി. നഷ്ടപരിഹാരമായി തനിക്ക് അഞ്ച് കോടി രൂപ നഷ്ട പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാല്‍പതുകാരന്‍ പരാതി നല്‍കിയിരുന്നു.

വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്നും, അതിനാല്‍ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്നും, വാക്‌സിന്റെ നിര്‍മാണവും വിതരണവും ഉടന്‍ നിര്‍ത്തിവെക്കണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. ഒക്ടോബര്‍ ഒന്നിന് ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് ഒഫ് ഹയര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്‌ എന്ന സ്ഥാപനത്തില്‍ നിന്നാണ് ഇയാള്‍ വാക്‌സിന്‍ സ്വീകരിച്ചത്.

എന്നാൽ പരാതിക്കാരന്റെ ആരോഗ്യസ്ഥിതിയില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും, എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വാക്‌സിനുമായി യാതൊരുവിധ ബന്ധവുമില്ലെന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാദം.

read also: ‘ഈ വർഷമുണ്ടായ പ്രളയത്തിന്‌ ഉത്തരവാദികള്‍ ടി ആർ എസ് പാർട്ടി , വെള്ളം പോകാന്‍ കൃത്യമായ വഴികളുണ്ടായിരുന്നില്ല’: കേന്ദ്രഫണ്ട് എവിടെയെന്ന് അമിത് ഷാ

പണം തട്ടിയെടുക്കാനായാണ് നാല്‍പതുകാരന്‍ അടിസ്ഥാനഹരിതമായ ആരോപണമുയര്‍ത്തുന്നതെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞു. പരാതിക്കാരന്‍റെ ആരോഗ്യപ്രശ്‌നങ്ങളും, വാക്‌സിന്‍ പരീക്ഷണവും തമ്മില്‍ ബന്ധമില്ലെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായതായി ഐസിഎംആര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button