Latest NewsIndia

‘പ്രളയത്തിന്‌ ഉത്തരവാദികള്‍ ടി.ആർ.എസ് പാർട്ടി, വെള്ളം പോകാന്‍ കൃത്യമായ വഴികളുണ്ടായിരുന്നില്ല’: കേന്ദ്രഫണ്ട് എവിടെയെന്ന് അമിത് ഷാ

ടിആര്‍എസ്‌ നയിക്കുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരാജയപ്പെട്ടു. നഗര വികസനത്തിന്‌ കേന്ദ്രം ഫണ്ട്‌ നല്‍കിയിട്ടുണ്ടെങ്കിലും എവിടെയാണ്‌ ഇത്‌ നടപ്പാക്കിയതെന്നും' അമിത്‌ ഷാ

ഹൈദരാബാദ്: ടിആര്‍എസും എഐഎംഐഎമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ട്‌ കെട്ടാണ്‌ ഹൈദരാബാദിന്റെ വികസനത്തിന്‌ തടസമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ . ഈ വര്‍ഷം ആദ്യമുണ്ടായ പ്രളയത്തിന്‌ ഉത്തരവാദികള്‍ തെലങ്കാന രാഷ്ട്ര സമിതി പാര്‍ട്ടിയാണെന്നും അമിത്‌ഷാ ആരോപിച്ചു. ‘പ്രളയമില്ലാത്ത നഗരമായി ഹൈദരാബാദ്‌ മാറും. പ്രളയ ജലം ഏഴ്‌ ലക്ഷത്തോളം വീടുകളിലേക്കാണ്‌ കയറിയത്‌. എന്തുകൊണ്ടാണ്‌ ഇത്‌ സംഭവിച്ചത്‌? കാരണം വെള്ളം പോകാന്‍ കൃത്യമായ വഴികളുണ്ടായിരുന്നില്ല. ബിജെപിക്ക്‌ ഒരു അവസരം തരൂ. ഞങ്ങള്‍ ഈ പ്രശ്‌നം പരിഹരിക്കാം. ‘ ഞായറാഴ്‌ച്ച നടന്ന വമ്പന്‍ റോഡ്‌ ഷോക്ക്‌ ശേഷം പാര്‍ട്ടി പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്തയാഴ്‌ച്ചയാണ്‌ ഹൈദരാബാദില്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്‌. ‘ലോകത്തെ തന്നെ ഐടി ഹബ്ബാക്കാന്‍ ഹൈദരാബാദിന്‌ സാധിക്കും. ആവശ്യത്തിന്‌ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായാല്‍ ഇതു സംഭവിക്കും. ടിആര്‍എസ്‌ നയിക്കുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരാജയപ്പെട്ടു. നഗര വികസനത്തിന്‌ കേന്ദ്രം ഫണ്ട്‌ നല്‍കിയിട്ടുണ്ടെങ്കിലും എവിടെയാണ്‌ ഇത്‌ നടപ്പാക്കിയതെന്നും’ അമിത്‌ ഷാ ചോദിച്ചു.

ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്‌)ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയാണ്‌ ഹൈദരാബാദില്‍ അമിത്‌ ഷായുടെ പ്രചാരണം. ഭരണക്ഷിക്ക്‌ അസദുദീന്‍ ഒവൈസിയുമായും അദ്ദേഹത്തിന്റെ എഐഎംഐഎം പാര്‍ട്ടിയുമായും രഹസ്യ സൗഹൃദം ഉള്ളതായി അമിത്‌ ഷാ ആരോപിച്ചു. ‘ഹൈദരാബാദിനെ നവാബ്‌-നൈസാം ഭരണത്തില്‍ നിന്ന്‌ മോചിപ്പിക്കുകയെന്ന പ്രഖ്യാപനവുമായാണ്‌ ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്‌.’

‘ഒവൈസിയുമായുള്ള സൗഹൃദം എന്തുകൊണ്ട്‌ രഹസ്യമാക്കുന്നുവെന്ന്‌ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനോട്‌ ചോദിക്കുക. എഐഎംഐഎമ്മുമായി നിങ്ങള്‍ കരാറുണ്ടാക്കുന്നതില്‍ ഞങ്ങള്‍ക്ക്‌ ഒരു പ്രശ്‌നവുമില്ല. എന്നാലും എന്തിനാണ്‌ രഹസ്യ കരാറുകള്‍ ഉണ്ടാക്കുന്നത്‌?’ അമിത്‌ ഷാ ചോദിച്ചു.

read also: ‘ബംഗ്ലാദേശികളെയും റോഹിങ്ക്യകളെയും പുറത്താക്കുന്നത് കാണണോ? പാർലമെന്റിൽ ബഹളം വെക്കരുത് ‘ -ഒവൈസിയുടെ വായടപ്പിച്ച്‌ അമിത് ഷാ

കൂടാതെ ‘ഞങ്ങള്‍ ഹൈദരാബാദിനെയും തെലുങ്കാനയേയും രാജവാഴ്‌ച്ചയില്‍ നിന്ന്‌ ജാധിപത്യത്തിലേക്ക്‌ എത്തിക്കും. അഴിമതിയില്‍ നിന്ന്‌ സുതാര്യതയിലേക്ക്‌ കൊണ്ടു പോകും. എല്ലാവര്‍ക്കും തുല്യ അവസരം ലഭിക്കും. രണ്ടാംകിട പൗരന്‍മാരുമായി ആരും ഉണ്ടാകില്ല.’ അമിത്‌ഷാ പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button