KeralaLatest NewsNews

മാറിമാറി ഭരിച്ച നേതാക്കൾ എന്ത് ചെയ്തു? 2 മുന്നണികളും തമ്മിൽ വലിയ വ്യത്യാസമില്ല; മാറ്റത്തിനൊരുങ്ങി കേരളം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നിരവധി ജനക്ഷേമ പദ്ധതികൾ കേരളത്തിനു പ്രയോജനപ്പെടുത്തുവാൻ ബിജെപിക്ക് വോട്ടുചെയ്യണമെന്ന ആഹ്വാനവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പന്തളത്ത് കുടുംബയോഗങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ മാറിമാറി ഭരിച്ച സർക്കാരുകൾ എന്ത് ചെയ്തു? വികസനമൊരുക്കുന്നതിൽ അവർ പരാജയപ്പെട്ടു. വികസനമില്ലായ്മയുടെ പൂർണ ഉത്തരവാദിത്വം സർക്കാരിനാണ്. എല്ലാ മേഖലകളും അടച്ചുപൂട്ടപ്പെട്ടു. ഓരോ ദിവസവും ഓരോ അഴിമതികൾ പുറത്തുവരുന്നു. രണ്ട് മുന്നണികളും ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ. ജനങ്ങളോട് വോട്ട് ചോദിക്കാൻ ഇവർക്കെന്ത് അവകാശമാണുള്ളത്?.

കേരളത്തിൽ തൊഴിൽരഹിതർ കൂടിവരികയാണ്. യുവാക്കള്‍ തൊഴിലിനായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വന്നതും ഈ സർക്കാർ കാരണമാണെന്ന് കുമ്മനം ആരോപിച്ചു. ഒരു മാറ്റമാണ് ഇപ്പോൾ ആവശ്യമെന്നും അതിനായി കേരളം ഒരുങ്ങിക്കഴിഞ്ഞെന്നും കുമ്മനം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button