Latest NewsKeralaNews

കെഎസ്എഫ്ഇ ക്രമക്കേട്; മൗനം പാലിച്ച് മുഖ്യമന്ത്രി, സിപിഎമ്മിനുള്ളില്‍ ആശയക്കുഴപ്പം

കെഎസ്എഫ്ഇ ശാഖകളിൽ നടന്ന വിജിലൻസ് റെയ്ഡില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നതില്‍ സിപിഎമ്മിനുള്ളില്‍ ആശയക്കുഴപ്പം ശക്തം. വിജിലന്‍സ് റെയ്ഡ് സംബന്ധിച്ച് മുഖ്യമന്ത്രി തന്നെ നിലപാട് വ്യക്തമാക്കുമെന്ന് ധനമന്ത്രിയും പാര്‍ട്ടി സംസ്ഥാന നേതാക്കളും വ്യക്തമാക്കിയിട്ടും മൗനം തുടരുന്നതിലാണ് സിപിഎം നേതാക്കള്‍ക്കിടയില്‍ ആശയക്കുഴപ്പം പരക്കുന്നത്. വിജിലന്‍സ് റെയ്ഡ് സംബന്ധിച്ച് പാര്‍ട്ടിയുടെ പ്രതികരണം ഇന്നുണ്ടായേക്കും

കെഎസ്എഫ്ഇ വഴി കള്ളപ്പണം വെളുപ്പിച്ചെന്ന വിജിലന്‍സ് കണ്ടെത്തല്‍ സംസ്ഥാനത്ത് വട്ടമിട്ട് പറക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്കുള്ള വാതില്‍ തുറക്കലാണെന്നാണ് സിപിഎം നേതാക്കള്‍ കാണുന്നത്. മുഖ്യമന്ത്രിക്ക് കീഴിലുള്ള വകുപ്പിന്‍റെ വീഴ്ച ആയത് കൊണ്ട് കടുത്ത വിമര്‍ശനങ്ങള്‍ക്ക് നേതാക്കള്‍ തയ്യാറാകുന്നില്ലെങ്കിലും മുഖ്യമന്ത്രി മൗനം തുടരുന്നതിലെ ആശയക്കുഴപ്പം നേതൃത്വത്തിനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button