KeralaLatest NewsNews

കെഎസ്എഫ്ഇ ക്രമക്കേട്; പരിശോധന നടത്തിയത് രഹസ്യന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

തിരുവനന്തപുരം: കെഎസ്എഫ്ഇയിൽ വിജിലൻസ് നടത്തിയ പരിശോധന രഹസ്യന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെന്ന് പ്രാഥമിക വിവരം. നവംബർ 10 നാണ് നിർണായക റിപ്പോർട്ട് ലഭിച്ചത്. 5 പ്രധാനപ്പെട്ട ക്രമക്കേടുകളാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കെഎസ്എഫ്ഇയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന രീതിയലുള്ള ക്രമക്കേടാണ് നടക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

കെഎസ്എഫ്ഇയിലെ ബ്രാഞ്ച് മാനേജർമാർ വ്യാപകമായി പണം വകമാറ്റുന്നു, മാനേജർമാരുടെ ഒത്താശയോടെ ബിനാമി ഇടപാടുകൾ വ്യാപകമായി നടക്കുന്നു, ക്രമക്കേട് നടത്തി നറുക്കുകൾ കൈക്കലാക്കുന്നു, പൊള്ളച്ചിട്ടി വ്യാപകം എന്നിങ്ങനെ ഗുരുതര ക്രമക്കേടാരോപണങ്ങളാണ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധനക്കായി വിജിലൻസ് ആസ്ഥാനത്തു നിന്നും എസ്പിമാർക്ക് നിർദ്ദേശം നൽകിയത്. എല്ലാ യൂണിറ്റുകളും സ്പെഷ്യൽ യൂണിറ്റുകളും ഒരു ശാഖയിൽ പരിശോധന നടത്താനായിരുന്നു നിർദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button