കെ.എസ്.എഫ്.ഇ വ്യാപക വിജിലൻസ് റെയ്ഡിന് പിന്നിൽ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയാണെന്ന് സൂചനകൾ . രമൺ ശ്രീവാസ്തവ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്‍റെ സുരക്ഷ ഉപദേഷ്ടാവ് കൂടിയായിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തെ സഹായിക്കാനാണ് വിജിലൻസ് റെയ്ഡ് നടന്നതെന്ന് ആനത്തലവട്ടം ഉൾപ്പെടെ നേരെത്തെ ആരോപിച്ചിരുന്നു.
മാത്രമല്ല, കെ.എസ്.എഫ്.ഇ വിജിലൻസ് റെയ്ഡിന് നൽകിയ പേരും അസാധാരണം. സാധാരണ മലയാളം, ഇംഗ്ലീഷ് പേരുകളാണ് വിജിലൻസ് റെയ്ഡുകൾക്ക് നൽകുന്നത്. ‘ഓപ്പറേഷൻ ബചത്’ എന്ന ഹിന്ദി പേര് കെ.എസ്.എഫ്.ഇ വിജിലൻസ് റെയ്ഡിന് നൽകിയതിലും സംശയം നിലനിൽക്കുന്നുണ്ട്. സമ്പാദ്യം എന്നാണ് ബചത്തിന്‍റെ അർത്ഥം.
Post Your Comments