Latest NewsKeralaNews

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത് 1322 ഗ്രാം സ്വര്‍ണം

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ മൂന്ന് യാത്രക്കാരില്‍ നിന്നായി പിടികൂടിയത് 1322 ഗ്രാം സ്വർണ്ണം. കസ്റ്റംസ് പിടികൂടിയ സ്വര്‍ണത്തിന് ഏകദേശം 64 ലക്ഷം രൂപ വിലവരും.

Read More : മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വിദേശ സന്ദര്‍ശനത്തിന്റെ വിവരങ്ങൾ പുറത്ത്

കര്‍ണാടക സ്വദേശികളായ മുഹമ്മദ് ഷമ്മാസ്, മുക്താര്‍ അഹമ്മദ് സിറാജുദ്ദീന്‍, ഷബാസ് അഹമ്മദ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണത്തിന് പുറമെ, ഇവരുടെ പക്കല്‍ നിന്നും മൂന്ന് ഐഫോണുകളും പിടികൂടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസവും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടിയിരുന്നു. ദുബായിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ എത്തിയ വടകര പാറക്കടവ് സ്വദേശി ഫൈസലില്‍ നിന്ന് 463 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button