ചെന്നൈ: കോവിഡ് വൈറസ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുമായി തമിഴ്നാട് സർക്കാർ. സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് സർക്കാർ നടപടി എടുത്തിരിക്കുന്നത്. ഡിസംബർ 14ന് ശേഷം ചെന്നൈയിലെ പ്രശസ്തമായ മറീന ബീച്ച് വീണ്ടും തുറക്കാൻ അനുമതി നൽകും. അവസാന വർഷ ബിരുദ ക്ലാസുകൾ ഡിസംബർ ഏഴിന് ആരംഭിക്കും. 200 പേർ വരെ പങ്കെടുക്കുന്ന സമ്മേളനങ്ങൾക്ക് അനുമതി നൽകാനും തീരുമാനമായി. ഞായറാഴ്ച തമിഴ്നാട്ടിൽ ഒമ്പതു കോവിഡ് മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ആറു മാസത്തിനിടെ ആദ്യമായാണ് ഒരു ദിവസത്തെ മരണനിരക്ക് ഒറ്റ അക്കത്തിലേക്ക് കുറയുന്നത്.
Post Your Comments