KeralaLatest NewsNews

ന്യൂനമർദം നാളെ ചുഴലിക്കാറ്റാകും; കേരളത്തിൽ ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം പ്രാപിച്ച ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറാമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ 2ന് ശ്രീലങ്കൻ തീരം വഴി കന്യാകുമാരി കടന്ന് തമിഴ്നാട് തീരം തൊടും. അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് കണക്കിലെടുത്ത് കേരളത്തിന്റെ തെക്കൻ ജില്ലകളിൽ മുന്നൊരുക്കം ശക്തമാക്കിയിട്ടുണ്ട്. കേരള തീരത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോകുന്നതിന് വിലക്കേർപ്പെടുത്തി.

നിവാറിന് പിന്നാലെയാണ് ബുറേവി ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്കെത്തുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഇന്നുതന്നെ തീവ്ര ന്യൂനമമർദമായി മാറി ചുഴലിക്കാറ്റായാണ് ഡിസംബർ 3ന് തമിഴ്നാട് തീരം തൊടുക. ഓഖി അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലെ മുന്നൊരുക്കങ്ങൾ. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെ യെല്ലോ അലർട്ടും മറ്റന്നാൾ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button