മൊബൈല്‍ ഫോണുകള്‍ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ആശയവിനിമയ വികസനത്തിലെ പുരോഗതിയും മറ്റും കാരണം ഇന്ന് നഗരങ്ങളില്‍ മൊബൈല്‍ ടവറുകളുടെ എണ്ണം വളരെയധികം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ മൊബൈല്‍ ബേസ് സ്റ്റേഷനുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് റേഡിയേഷന്‍ കൂടാനും അതുമൂലം പല പ്രശ്‌നങ്ങളും ഉണ്ടാകാനും കാരണമായി. ഇതിന്റെ ചുറ്റിനും താമസിക്കുന്ന പലര്‍ക്കും ഇതിന്റെ ദോഷഫലങ്ങള്‍ അറിയാം. അങ്ങനെ മൊബൈല്‍ ടവര്‍ റേഡിയേഷന്‍ കാരണം പുതിയൊരു വീട് തന്നെ നിര്‍മ്മിക്കേണ്ടി വന്ന ഒരു വ്യക്തിയുണ്ട്.
വൈദ്യുതിയും 5 ജി കണക്ഷനുകളും തനിക്ക് അലര്‍ജിയാണെന്നാണ് യുകെയില്‍ നിന്നുള്ള 48 കാരനായ ബ്രൂണോ ബെറിക്ക് വിശ്വസിക്കുന്നത്. ‘ഇലക്ട്രോ സെന്‍സിറ്റിവിറ്റി’, ‘ഇലക്ട്രോമാഗ്‌നെറ്റിക് ഹൈപ്പര്‍ സെന്‍സിറ്റിവിറ്റി’എന്നിങ്ങനെ അറിയപ്പപ്പെടുന്ന അവസ്ഥയാണ് ഇത്. വിചിത്രമായ ഈ അവസ്ഥ കാരണം, അദ്ദേഹം തന്റെ ബംഗ്ലാവിന്റെ പുറത്തു താമസിക്കാനായി പ്രത്യേക ഔട്ട്ഹൗസ് നിര്‍മ്മിക്കുകയായിരുന്നു.
നാലുവര്‍ഷം മുന്‍പാണ് ബ്രൂണോയ്ക്ക് ഈ അവസ്ഥ ആരംഭിച്ചത്. അസഹനീയമായ ക്ഷീണവും തലവേദനയും, കണ്ണില്‍ ഇരുട്ട് മൂടുന്ന അവസ്ഥയുമായിരുന്നു തുടക്കം. അമേരിക്കയിലെ ഒരാശുപത്രിയില്‍ വച്ചാണ് ‘ഇലക്ട്രോ സെന്‍സിറ്റിവിറ്റി’ ആണെന്ന് അറിയുന്നത്. ശരീരവണ്ണം അസാധാരണമായ വിധത്തില്‍ കുറഞ്ഞു തുടങ്ങി. അങ്ങനെ ജീവിതത്തില്‍ നിന്ന് വൈദ്യുതിയും 5 ജിയും ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഇതില്‍ നിന്നും രക്ഷനേടാന്‍ സ്‌പെഷ്യല്‍ പെയിന്റ് അടിച്ച പുതിയ വീട് തന്നെ നിര്‍മ്മിക്കേണ്ടിയും വന്നു.
മൊബൈല്‍ ഫോണുകള്‍, വൈ-ഫൈ, വൈദ്യുതി എന്നിവയില്‍ നിന്ന് കുറച്ചുകാലം മാറിനില്‍ക്കാന്‍ ബ്രൂണോ തീരുമാനിച്ചു. അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാവാതിരിക്കാന്‍ ഭാര്യയും മൂന്ന് പെണ്‍മക്കളും ടെലിവിഷന്‍ കാണുന്നതും റൂം ഹീറ്ററുകളും അധികമായി ഉപയോഗിക്കുന്നതും നിര്‍ത്തി. തണുപ്പ് കാലത്തു ഔട്ട്ഹൗസില്‍ ചെലവഴിക്കാനാണ് അദ്ദേഹം പദ്ധതിയിടുന്നത്. കാരണം ആ സമയത്ത് ഭാര്യയ്ക്കും മക്കള്‍ക്കും വീട്ടില്‍ ഹീറ്റര്‍ ഉപയോഗിക്കേണ്ടി വരും.
Post Your Comments