ഡിജിറ്റല്‍ സാമ്പത്തിക രംഗത്തെ സഹകരണം ലക്ഷ്യമിട്ട് സൗദിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ഓര്‍ഗനൈസേഷന് രൂപം കൊടുത്തു. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ ത്വരിതപ്പെടുത്തുന്നതിനും നവീകരണ പ്രവര്‍ത്തനങ്ങളിലെ സഹകരണം ലക്ഷ്യമിട്ടുമാണ് ഓര്‍ഗനേസേഷന്‍ പ്രവര്‍ത്തിക്കുക. സൗദിയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളാണ് കൂട്ടായ്മയില്‍ ഉള്ളത്.
ഓര്‍ഗനൈസേഷന്‍ രൂപീകൃതമായ വിവരം സൗദി കമ്മ്യൂണിക്കേഷന്‍ ആന്‍റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അബ്ദുല്ല അല്‍ സ്വാഹയാണ് പുറത്ത് വിട്ടത്. സൗദിയുള്‍പ്പെടുന്ന മേഖലയിലെ ഡിജിറ്റല്‍ സാമ്പത്തിക മേഖലയുടെ വളര്‍ച്ചയും നവീകരണവും ലക്ഷ്യമിട്ടാണ് കൂട്ടായ്മ രൂപീകൃതമായത്. ഡിജിറ്റല്‍ സഹകരണ ഓര്‍ഗനൈസേഷന്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ സമ്പദ് വ്യവസ്ഥയുടെ ഡിജിറ്റലൈസേഷന്‍ ത്വരിതപ്പെടുത്തുന്നതിനും നവീനവും ആധുനികവുമായ ആശയങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും രൂപം നല്‍കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കും.
Post Your Comments