Latest NewsKeralaNews

അയ്യപ്പ സന്നിധിയിലേക്ക് അപ്രതീക്ഷിത ‘അതിഥി’

പതിനെട്ടാം പടിയും, കൊടിമരവും ശ്രീകോവിലും ആഴിയും എല്ലാം മഞ്ഞിൽ പൊതിഞ്ഞു.

ശബരിമല: ശബരിമലയിൽ അപ്രതീക്ഷിത ‘അതിഥി’ യുടെ സാനിധ്യം. കഴിഞ്ഞ ദിവസം ദീപാരാധനയ്ക്കുശേഷം പടിപൂജയും കഴിഞ്ഞതോടെയാണ് സന്നിധാനം കോടമഞ്ഞിൽ പൊതിഞ്ഞത്. അരമണിക്കൂറോളം മഞ്ഞിൽ നിറഞ്ഞതായിരുന്നു സന്നിധാനം. വൈകുന്നേരം സന്നിധാനത്ത് ശക്തമായ മഴ പെയ്തിരുന്നു. ഇതിനുപിന്നാലെയാണ് മഞ്ഞു കൊണ്ട് നിറഞ്ഞത്. പതിനെട്ടാം പടിയും, കൊടിമരവും ശ്രീകോവിലും ആഴിയും എല്ലാം മഞ്ഞിൽ പൊതിഞ്ഞു.

Read Also: മതപരിവര്‍ത്തന നിരോധന ബില്ലിനെ എതിര്‍ക്കുമെന്ന് അഖിലേഷ് യാദവ്; കടുപ്പിച്ച് യോഗി സർക്കാർ

എന്നാൽ മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്ന ശേഷം ഇതാദ്യമായാണ് കോടമഞ്ഞ് സന്നിധാനത്തേക്ക് ഇറങ്ങി വന്നത്. സാധാരണ വൃശ്ചികമാസത്തിൽ വലിയ മഞ്ഞ് ഉണ്ടാകാറുണ്ട്. ഇത്തവണ തീർഥാടനകാലം തുടങ്ങിയതിൽപ്പിന്നെ പുലർച്ചെ പോലും കാര്യമായി മഞ്ഞു ഉണ്ടായിരുന്നില്ല. കഴിഞ്ഞ പല ദിവസങ്ങളിലും സന്നിധാനത്ത് വൈകുന്നേരങ്ങളിൽ മഴ പെയ്തിരുന്നു. മഴ അധിക സമയം നീണ്ടു നിൽക്കാത്തത് ഭക്തർക്ക് ആശ്വാസം ആകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button