ശബരിമല : പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് റോപ് വേ നിര്‍മിക്കുന്നതിനുള്ള പാരിസ്ഥിതിക ആഘാത പഠനം ആരംഭിച്ചതായി ദേവസ്വം ബോര്‍ഡ്. ആറു മാസത്തിനുള്ളില്‍ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വനംവകുപ്പും ദേവസ്വം ബോര്‍ഡും തമ്മിലുള്ള ഭൂമി തര്‍ക്കം പരിഹരിക്കുന്നതിനായി നിയോഗിച്ച അഭിഭാഷക സമിതി ആദ്യഘട്ട പരിശോധന പൂര്‍ത്തിയാക്കിയെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
Read Also : ‘ലൗ ജിഹാദ്’ നിയന്ത്രിക്കാൻ നിയമം കൊണ്ടു വരാനൊരുങ്ങി കൂടുതൽ സംസ്ഥാനങ്ങൾ
ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയാണ് റോപ് വേ നിര്‍മിയ്ക്കുന്നത്. കൊല്‍ക്കത്ത ആസ്ഥാനമായ ദാമോദര്‍ കേബിള്‍ കാര്‍ കമ്ബനിക്കാണ് കരാര്‍. ഇവരാണ് പഠനത്തിനായി ഏജന്‍സിയെ നിയോഗിച്ചത്. പമ്ബ ഹില്‍ടോപ്പില്‍ നിന്ന് മാളികപ്പുറം വരെയുള്ള 2.7 കിലോമീറ്റര്‍ ദൂരത്തിലാണ് റോപ് വേ നിര്‍മിയ്ക്കുക. പഠന റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറും.
Post Your Comments