ഇസ്ലാമാബാദ്: പാക് ക്രിക്കറ്റ് ടീം നായകൻ ബാബർ അസമിനെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത് എത്തിയിരിക്കുന്നു. കഴിഞ്ഞ പത്തുവർഷമായി വിവാഹ വാഗ്ദാനം നല്കി ബാബര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി ആരോപണം ഉന്നയിക്കുകയാണ്.
2010ലാണ് ബാബര്‍ തന്നെ കാണുന്നതും വിവാഹ അഭ്യര്‍ഥന നടത്തിയതെന്നും യുവതി പറയുന്നു. ഒരു ഘട്ടത്തിൽ താൻ ഗര്‍ഭിണിയായ വിവരം അറിഞ്ഞതോടെ ബാബര്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നും യുവതി പറഞ്ഞു. ക്രിക്കറ്റിൽ സൂപ്പർ താരമായതോടെ ബാബർ തന്നെ മറക്കുകയായിരുന്നു. പരാതിയുമായി പോലീസിനെ സമീപിക്കാൻ ഒരുങ്ങിയപ്പോൾ ബാബർ തന്നെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തെന്നും യുവതി പരാതിയിൽ പറയുകയുണ്ടായി.
Post Your Comments