ലക്നോ: യുപിയിലെ യോഗി ആദ്യത്യനാഥ് സർക്കാർ ഇറക്കിയ മതപരിവർത്തന തടയൽ നിയമപ്രകാരം ആദ്യ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നു. മുസ്ലിം മതവിശ്വാസിയായ ഒരാൾ സ്ത്രീയെ മതപരിവർത്തനത്തിന് നിർബന്ധിച്ചു എന്ന് നൽകിയ രക്ഷിതാവിൻറെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശനിയാഴ്ച ബറേലി ജില്ലയിലെ ദേരനിയ പോലീസ് സ്റ്റേഷനിലാണു പുതിയ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയുണ്ടായത്
മകളെ മുസ്ലിം മതത്തിലേക്കു പരിവർത്തനം ചെയ്യാൻ നിർബന്ധിക്കുന്നു എന്നാണു പരാതിക്കാരൻറെ ആരോപണം ഉയർന്നത്. തൻറെ കുടുംബത്തിനു നേരെ ആരോപിതൻ വധഭീഷണി മുഴക്കിയെന്നും പരാതിയിൽ പറയുന്നു. പുതിയ ആൻറി കൺവേർഷൻ നിയമത്തിലെ 504, 506 വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടാതെ, ഇയാൾക്കെതിരേ ഇന്ത്യൻ ശിക്ഷാനിയമത്തിലെ മറ്റു വകുപ്പുകളും ചുമത്തുമെന്ന് ബറേലി റൂറൽ എസ്പി സൻസർ സിംഗ് പറഞ്ഞു.
പ്രതി ഒളിവിലാണെന്നും ഇയാളെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറയുകയുണ്ടായി. മതപരിവർത്തനത്തെ എതിർക്കുകയെന്ന നിലപാടോടെ യുപി സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിൽ ഗവർണർ ആനന്ദിബെൻ പട്ടേൽ കഴിഞ്ഞദിവസമാണ് ഒപ്പുവച്ചത്. വിവാഹത്തിൻറെ പേരിലുള്ള മതംമാറ്റം ഇനി കുറ്റകരമാകും. നിർബന്ധ മതപരിവർത്തനവും കുറ്റകരമാണ്.
Post Your Comments