NattuvarthaLatest NewsKeralaNewsIndia

ഹിന്ദു പെൺകുട്ടികളെ തട്ടിയെടുക്കുന്നവർക്ക് മുന്നറിയിപ്പുമായി ഗുജറാത്ത്‌ മുഖ്യമന്ത്രി

വിവാഹത്തിന്‍റെ ഭാഗമായി മതപരിവര്‍ത്തനം നടത്തിയാല്‍ ഇനി നിര്‍ബന്ധിത മതപരിവര്‍ത്തന കുറ്റമായി പരിഗണിക്കും

അഹ്​മദാബാദ്​: ഹിന്ദു പെൺകുട്ടികളെ തട്ടിയെടുക്കുന്നവർക്ക് മുന്നറിയിപ്പുമായി ഗുജറാത്ത്‌ മുഖ്യമന്ത്രി. ‘ലവ്​ ജിഹാദ്​ തടയാന്‍ ഞങ്ങള്‍ ഒരു നിയമം കൊണ്ടുവന്നു. ഹിന്ദു പെണ്‍കുട്ടികളെ കെണിയില്‍ പെടുത്തി അവരുമായി ഒളിച്ചോടുന്നവരോട് ഞങ്ങള്‍ കര്‍ശനമായി ഇടപെടുന്നു’വെന്നാണ് വിജയ്​ രൂപാണി പറഞ്ഞത്.

Also Read:ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: അടുത്ത 48 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് നടക്കുന്ന ഗോവധത്തിനെതിരെയും ഗുജറാത്ത് സർക്കാർ ശക്​തമായ നടപടികള്‍ സ്വീകരിച്ചതായി അഹ്​മദാബദിലെ വൈഷ്​ണോദേവിയിലെ മല്‍ദാരി സമുദായത്തി​നെ അഭിമുഖീകരിച്ച്‌​ സംസാരിക്കവേ വിജയ്​ രൂപാണി പറഞ്ഞു.

‘എന്‍റെ സര്‍ക്കാര്‍ കര്‍ശനമായ വ്യവസ്ഥകളോടെ നിരവധി നിയമങ്ങള്‍ കൊണ്ടുവന്നു. പശുക്കളെ കശാപ്പില്‍ നിന്ന് രക്ഷിക്കാനുള്ള നിയമം, ഭൂമി കൈയേറ്റം തടയാനുള്ള നിയമം, മാല പൊട്ടിക്കല്‍ തടയാനുള്ള നിയമം അങ്ങനെ എല്ലാം കൊണ്ടുവന്നു’വെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button