Latest NewsKeralaNews

കെ എസ് എഫ് ഇയിലെ വിജിലൻസ് റെയ്ഡ് : റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സര്‍ക്കാര്‍

തിരുവനന്തപുരം : കെ എസ് എഫ് ഇയിലെ വിജിലൻസ് റെയ്ഡിന് അനുമതി നല്‍കുകയും വിവരങ്ങള്‍ പുറത്തുവിടുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തേക്കും. ഇതിന്റെ ഭാഗമായി റെയ്ഡും അനന്തര നടപടികളും സംബന്ധിച്ച് സര്‍ക്കാര്‍ വിജിലന്‍സില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിന് പുറത്തുള്ള വിജിലന്‍സ് ഡയക്ടറോട് സംസ്ഥാനത്തേക്ക് തിരിച്ചെത്താനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡയക്ടറുടെ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും സര്‍ക്കാര്‍ നടപടിയെടുക്കുക.

അനവസരത്തില്‍ കെ.എസ്.എഫിയില്‍ റെയ്ഡ് നടത്തി വിവരങ്ങള്‍ ചോര്‍ത്തികൊടുത്തവര്‍ക്കെതിരെ നടപടി വേണമെന്നാണ് ധനമന്ത്രി തോമസ് ഐസക് പറയുന്നത്. കിഫ്ബി വായ്പ വിവാദവും തിരഞ്ഞെടുപ്പും അതിന്റെ പാരമ്യത്തില്‍ നില്‍ക്കുമ്പോള്‍ നടന്ന റെയ്ഡിനെ സര്‍ക്കാരിനെതിരായ ഗൂഢാലോചനയാണെന്നും തോമസ് ഐസക് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button